സൗദി അറേബ്യയിൽ മങ്കി പോക്സ് ബാധ സ്ഥിരീകരിച്ചു

By Web TeamFirst Published Jul 15, 2022, 8:52 AM IST
Highlights

റിയാദിൽ വ്യാഴാഴ്ചയാണ് ഈ കേസ് റിപ്പോർട്ട് ചെയ്തത്. ആവശ്യമായ മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 

റിയാദ്: സൗദി അറേബ്യയിൽ മങ്കി പോക്സ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തിന് പുറത്തുപോയി മടങ്ങിയെത്തിയ വ്യക്തിയിലാണ് രോഗബാധ കണ്ടെത്തിയത്. റിയാദിൽ വ്യാഴാഴ്ചയാണ് ഈ കേസ് റിപ്പോർട്ട് ചെയ്തത്. ആവശ്യമായ മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഈ വ്യക്തിയുമായി സമ്പർക്കത്തിലേർപ്പെട്ടവരുടെ സാമ്പിളുകള്‍ ശേഖരിച്ച്  പരിശോധനയ്‍ക്ക് അയച്ചിട്ടുണ്ട്. ഇവര്‍ക്ക് ആര്‍ക്കും രോഗ ലക്ഷണങ്ങളില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. 

രോഗവ്യാപനം സംബന്ധിച്ച് മന്ത്രാലയം സൂക്ഷ്മ നിരീക്ഷണം തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും നിരീക്ഷിക്കുകയാണ്. രാജ്യത്തുള്ള എല്ലാവരും പ്രത്യേകിച്ചും യാത്രകളിൽ കർശനമായ ആരോഗ്യ മുൻകരുതൽ നിർദേശങ്ങൾ പാലിക്കണമെന്നും കുരങ്ങുപനിയുമായി ബന്ധപ്പെട്ട സംശയദുരീകരണത്തിനും മറ്റും സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി (വിഖായ)യുമായോ 937 എന്ന നമ്പറിലോ ബന്ധപ്പെടണമെന്നും മന്ത്രാലയം അറിയിച്ചു.

Read also: 'രോഗി വിദേശത്ത് നിന്നെത്തിയത് മുൻ കരുതലുകൾ സ്വീകരിച്ച്, മങ്കി പോക്സിൽ ആശങ്ക വേണ്ട' : ആരോഗ്യ മന്ത്രി

മങ്കിപോക്സ്: സ്ഥിതി വിലയിരുത്താൻ കേന്ദ്ര സംഘം കേരളത്തിൽ,രോഗിയുമായി സമ്പർക്കത്തിൽ വന്നവരും നിരീക്ഷണത്തിൽ
തിരുവനന്തപുരം :മങ്കിപോക്സ് (monkey pox) പ്രതിരോധ പ്രവർത്തനങ്ങൾക്കായി നാലംഗ കേന്ദ്ര സംഘം(central team) ഇന്ന് കേരളത്തിലെത്തും.സംസ്ഥാനത്തെ പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യ വകുപ്പിന് വേണ്ട നിർദേശങ്ങളുംസഹായങ്ങളും സംഘം നൽകും. നാഷണൽ സെന്‍റർ ഫോർ ഡിസീസ് കൺട്രോളിലെ ഒരു അംഗവും, ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള ഉപദേഷ്ടാവും, രണ്ട് ഡോക്ടർമാരുമാണ് സംഘത്തിലുള്ളത്.സംഘത്തിൽ ഒരു മലയാളിയുമുണ്ട്. കേരളത്തിലെ സ്ഥിതി കേന്ദ്രം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

തിനിടെ കേരളത്തിൽ കൂടുതൽ പേരെ ആവശ്യമെങ്കിൽ ആശുപത്രികളിലെ നിരീക്ഷണത്തിലേക്ക് മാറ്റാൻ നടപടി എടുക്കും. പൊസിറ്റിവ് ആയ കൊല്ലം സ്വദേശിക്കൊപ്പം വിമാനത്തിൽ അടുത്തു യാത്ര ചെയ്ത 11 പേർ ഉണ്ടെന്നു കണ്ടെത്തിയിരുന്നു. ഇവരോട് സ്വയം നിരീക്ഷണം പാലിക്കാനും, ലക്ഷണങ്ങൾ കണ്ടെത്തിയാൽ പരിശോധിക്കാനും ആണ് ഇപ്പോൾ നിർദേശം നൽകിയിട്ടുള്ളത്.ചികിത്സ, ഐസൊലേഷൻ, വിമാന താവളങ്ങളിൽ ഉൾപ്പടെ നിരീക്ഷണം എന്നിവയിൽ വിശദമായ മാർഗ രേഖയും തയാറാണ്. 

click me!