സൗദി അറേബ്യയിൽ ഇന്ന് ഒരു കൊവിഡ് മരണം കൂടി; 103 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

By Web TeamFirst Published Aug 16, 2022, 10:46 PM IST
Highlights

സൗദി അറേബ്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 8,12,196 ആയി. എന്നാല്‍ ആകെ രോഗമുക്തരുടെ എണ്ണം 7,99,087 ആയി ഉയർന്നു. 

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരില്‍ 80 പേർ ഗുരുതരാവസ്ഥയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദി അറേബ്യയിൽ പുതിയതായി 103 പേർക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. നിലവില്‍ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരിൽ 151 പേർ ഇ രോഗ മുക്തരാവുകയും ചെയ്‍തു.

സൗദി അറേബ്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 8,12,196 ആയി. എന്നാല്‍ ആകെ രോഗമുക്തരുടെ എണ്ണം 7,99,087 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,272 ആയി. രോഗബാധിതരിൽ 3,837 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഗുരുതരനിലയിലുള്ളവർ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്. 

24 മണിക്കൂറിനിടെ 7,122 ആർ.ടി - പി.സി.ആർ പരിശോധനകൾ നടത്തി. റിയാദ് - 29, ജിദ്ദ - 18, ദമ്മാം - 8, മദീന - 5, ഹുഫൂഫ് - 5, മക്ക - 3, ത്വാഇഫ് - 3, അബ്ഹ - 3, ഖോബാർ - 3, ദഹ്റാൻ - 3, തബൂക്ക് - 2, ഹാഇൽ - 2, ബുറൈദ - 2, അൽബാഹ - 2, ജീസാൻ - 2, ഖത്വീഫ് - 2 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. 

Read also: യുഎഇയില്‍ കാല്‍നട യാത്രക്കാരനെ ഇടിച്ചിട്ട വാഹന ഡ്രൈവര്‍ 1.2 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് വിധി

click me!