സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഇന്ന് മൂന്ന് പേർ കൂടി മരിച്ചു

By Web TeamFirst Published Apr 26, 2022, 7:49 PM IST
Highlights

നിലവിലുള്ള കൊവിഡ് രോഗബാധിതരിൽ 3,492 പേരാണ് ഇപ്പോള്‍ ചികിത്സയിൽ കഴിയുന്നത്. ഇതിൽ 45 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. 

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് മൂന്ന് മരണം കൂടി റിപ്പോർട്ട് ചെയ്തു. പുതുതായി 106 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവിലെ രോഗബാധിതരിൽ 187 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,53,632 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,41,058 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,082 ആയി. 

നിലവിലുള്ള കൊവിഡ് രോഗബാധിതരിൽ 3,492 പേരാണ് ഇപ്പോള്‍ ചികിത്സയിൽ കഴിയുന്നത്. ഇതിൽ 45 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യ നില തൃപ്തികരമാണ്. 24 മണിക്കൂറിനിടെ 10,884 ആർ.ടി-പി.സി.ആർ പരിശോധനകൾ നടത്തി. 

ജിദ്ദ - 28, മക്ക - 18, റിയാദ് - 18, മദീന - 15, തായിഫ് - 6, ദമ്മാം - 4, അബഹ - 3, ജീസാൻ - 3, മറ്റ് വിവിധയിടങ്ങളിൽ ഒന്ന് വീതം എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 64,175,351 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 26,418,997 ആദ്യ ഡോസും 24,754,028 രണ്ടാം ഡോസും 13,002,326 ബൂസ്റ്റർ ഡോസുമാണ്.

click me!