
റിയാദ്: സൗദി മന്ത്രിസഭ പുനഃസംഘടിപ്പിച്ചുകൊണ്ട് ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചു. അസീർ പ്രവിശ്യയിലും അല്‍ജൗഫിലും പുതിയ ഗവർണർമാരെ നിയമിച്ചു.
സൗദി വിദേശകാര്യ മന്ത്രി ആദില്‍ ജുബൈറിനെ മാറ്റി പകരം ഡോ.ഇബ്രാഹീം അല്‍അസ്സാഫിനെ വിദേശകാര്യ മന്ത്രിയായി നിയമിച്ചു. 22 വര്‍ഷത്തിലേറെ സൗദി ധനകാര്യ മന്ത്രിയായിയിരുന്നു. ഡോ. ഇബ്രാഹിം അല്‍അസ്സാഫ്. ആദില്‍ ജുബൈർ വിദേശകാര്യ സഹമന്ത്രിയായിരിക്കും ഇനിയ വാര്‍ത്താ വിനിമയ മന്ത്രിയായി തുര്‍കി അല്‍ഷബാനയെ നിയോഗിച്ചു.
നാഷണല്‍ ഗാര്‍ഡ് മന്ത്രിയായി അബ്ദുല്ലാ അല്‍ബന്ദറിനെയും നിയമിച്ചു. സുൽത്താൻ ബിന്‍സല്‍മാൻ രാജകുമാരനെ ടൂറിസം പുരാവസ്തു വിഭാഗത്തില്‍ നിന്നും മാറ്റി ബഹിരാകാശ അതോറിറ്റി വിഭാഗം തലവനായി നിയോഗിച്ചു. അസീര്‍ ഗവര്‍ണറായി തുര്‍കി ബിന്‍ ത്വലാല്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരനെയും നിയമിച്ചു. ബദര്‍ബിന്‍ സുൽത്താൻ രാജകുമാരനെ അല്‍ജൗഫ് ഗവര്‍ണറായും ജനറല്‍ ഖാലിദ് ബിന്‍ ഖറാര്‍ അല്‍ ഹര്‍ബിയെ പോലീസ് ഡയറക്ടറായും നിയമിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam