
റിയാദ്: സൗദിയിൽ കൂടുതൽ മേഖലകളിൽ സ്വദേശിവത്കരണം നിർബന്ധമാക്കുന്നു. സുഗന്ധ ദ്രവ്യങ്ങളും തുണികളും വിൽപ്പന നടത്തുന്ന കടകളിലും എഴുപത് ശതമാനം സ്വദേശി വത്കരണം നടപ്പിലാക്കുന്നു. വാണിജ്യ സ്ഥാപനങ്ങളിലെ മൂന്നാംഘട്ട സ്വദേശിവത്കരണത്തിന് ജനുവരി ഏഴ് മുതല്‍ തുടക്കമാകും.
അത്തറും മറ്റു സുഗന്ധദ്രവ്യങ്ങളും വിൽക്കുന്ന കടകളിലും എല്ലാത്തരം തുണിത്തരങ്ങളുടെ വിപണന കേന്ദ്രങ്ങളിലും എഴുപത് ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കാൻ തൊഴില്‍-സാമുഹികക്ഷേമ മന്ത്രി അഹമ്മദ് അല്‍രാജിഹിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സ്ത്രീകളുടേയും കുട്ടികളുടേയും പുരുഷന്മാരുടേയും വസ്ത്രങ്ങള്‍ വില്‍പന നടത്തുന്ന സ്ഥാപനങ്ങളില്‍ നേരത്തെ തന്നെ സ്വദേശിവത്കരണം പ്രഖ്യാപിച്ചിരുന്നു. അതേസമയം 12 വിഭാഗം വാണിജ്യ. സ്ഥാപനങ്ങളിൽ നടപ്പിലാക്കുന്ന സ്വദേശിവത്കരണത്തിന്റെ മൂന്നാംഘട്ടം ജനുവരി ഏഴുമുതല്‍ പ്രാബല്യത്തിൽ വരും.
ഫാര്‍മസ്യൂട്ടിക്കല്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ബേക്കറി ഉത്പന്നങ്ങള്‍, മിഠായി കടകൾ, വാഹനങ്ങളുടെ പുതിയ സ്‍പെയര്‍ പാര്‍ട്സുകള്‍ വില്‍പന നടത്തുന്ന സ്ഥാപനങ്ങള്‍, ഇലക്ട്രിക് ലൈറ്റ്, വയര്‍ തുടങ്ങിയ ഇലക്ട്രിക് വസ്തുക്കള്‍, പെയിന്റ്, മറ്റുനിര്‍മാണ വസ്തുക്കള്‍, ഡോര്‍ ലോക്കുകള്‍, സിമന്റ്, കാര്‍പറ്റ് തുടങ്ങിയവ വില്‍പന നടത്തുന്ന സ്ഥാപനങ്ങളിലെല്ലാം ജനുവരി ഏഴു മുതല്‍ 70 ശതമാനം സ്വദേശി വത്കരണം നിര്‍ബന്ധമാണ്. നിലവിൽ ഈ മേഖലയിൽ ജോലി ചെയ്യുന്നവരിൽ ബഹുഭൂരിപക്ഷവും വിദേശികളാണ്. 70 ശതമാനം സ്വദേശിവത്കരണം ഈ മേഖലയിൽ പ്രാബല്യത്തിൽ വരുന്നതോടെ നിരവധി വിദേശികളുടെ ജോലി പ്രതിസന്ധിയിലാകും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam