റൊട്ടി ഉത്പന്നങ്ങളില്‍ ഉപ്പിന് നിയന്ത്രണം; സൗദിയില്‍ നിയമം പ്രാബല്യത്തില്‍

Published : May 01, 2019, 12:51 AM IST
റൊട്ടി ഉത്പന്നങ്ങളില്‍ ഉപ്പിന് നിയന്ത്രണം; സൗദിയില്‍ നിയമം പ്രാബല്യത്തില്‍

Synopsis

പുതിയ നിയമം അനുസരിച്ചു 100 ഗ്രാം ഉത്പന്നത്തില്‍ ഒരു ഗ്രാമില്‍ കൂടുതല്‍ ഉപ്പ് പാടില്ല. ഭക്ഷ്യ വസ്തുക്കളില്‍ ഉപ്പിന്‍റെ അളവ് കുറച്ച് കൊണ്ടുവരികയെന്ന ലോകരോഗ്യ സംഘടനയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് സൗദിയിലും പദ്ദതി നടപ്പാക്കുന്നത്

റിയാദ്: സൗദിയിൽ റൊട്ടി ഉത്പന്നങ്ങളില്‍ ഉപ്പിന്റെ അളവിനു നിയന്ത്രണം. നിയമം ബുധനാഴ്ച പ്രാബല്യത്തിലായി. രാജ്യത്ത് ഉത്പാദിപ്പിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമായ ഖുബ്ബൂസിലും മറ്റു റൊട്ടി ഉത്പന്നങ്ങളിലും ഉപ്പിന്റെ അളവ് കുറച്ചു കൊണ്ടുള്ള നിയമമാണ് പ്രാബല്ല്യത്തിലായത്. നേരത്തെ ഇത് സംബന്ധിച്ച് ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് സൗദി ഫുഡ് ആൻഡ് ഡ്രഗ്‌സ് അതോറിറ്റി വിവരം നല്‍കിയിരുന്നു.

പുതിയ നിയമം അനുസരിച്ചു 100 ഗ്രാം ഉത്പന്നത്തില്‍ ഒരു ഗ്രാമില്‍ കൂടുതല്‍ ഉപ്പ് പാടില്ല. ഭക്ഷ്യ വസ്തുക്കളില്‍ ഉപ്പിന്‍റെ അളവ് കുറച്ച് കൊണ്ടുവരികയെന്ന ലോകരോഗ്യ സംഘടനയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് സൗദിയിലും പദ്ദതി നടപ്പാക്കുന്നതെന്ന് അതോറിറ്റി മേധാവി അബ്ദുല്‍ റഹ് മാന്‍ അല്‍സുല്‍ത്വാന്‍ വ്യക്തമാക്കി.

ഭക്ഷണങ്ങളിൽ ഉപ്പിന്‍റെ അളവ് വര്‍ധിക്കുന്നത് പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ ജീവിത ശൈലി രോഗങ്ങള്‍ക്കു പ്രധാനകാരണമായാണ് കണ്ടെത്തിയിരിക്കുന്നതെന്ന് അതോറിറ്റി വ്യക്തമാക്കി. ഖുബ്ബൂസിലും മറ്റു ബ്രഡ് ഉത്പന്നങ്ങളിലും ഉപ്പ് കുറക്കുന്നതിനു വേണ്ടി പ്രത്യേക ബോധവത്കരണ പരിപാടി ആരംഭിച്ചതായും അതോറിറ്റി വ്യക്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫിഫ അറബ് കപ്പ് കിരീടത്തിൽ മുത്തമിട്ട് മൊറോക്കോ
ഒമാനിൽ നാളെ വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ രാത്രി, ഏറ്റവും കുറഞ്ഞ പകൽ