
റിയാദ്: സൗദി അറേബ്യയിൽ സംഗീത പഠനത്തിന് ഡിജിറ്റൽ ഗ്ലോബൽ പ്ലാറ്റ്‍ഫോം ആരംഭിച്ചു. സൗദി മ്യൂസിക് കമീഷൻ ‘മ്യൂസിക് എ.ഐ’ (MusicAI) എന്ന ഇൻററാക്ടീവ് ഡിജിറ്റൽ പ്ലാറ്റ്‍ഫോമാണ് വികസിപ്പിച്ചത്. അറബിക്, പാശ്ചാത്യ സംഗീതോപകരണങ്ങൾ വായിക്കാൻ ഇതിലൂടെ പരിശീലിപ്പിക്കാനാവും. സൗദിയിൽനിന്നും ലോകത്ത് എവിടെയുമിരുന്ന് അഭ്യസിക്കാനാവുന്ന ഈ പ്ലാറ്റ്‍ഫോം വിദ്യാർഥികൾക്കും സംഗീതജ്ഞർക്കും പ്രഫഷനലുകൾക്കും പ്രയോജനകരമാണ്.
ഏതൊരാൾക്കും സംഗീതം പഠിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നതെന്ന് മ്യൂസിക് കമീഷൻ പ്രസ്താവനയിൽ പറഞ്ഞു. ഈ ആപ്പിൽ ലഭ്യമായ പ്രോഗ്രാമുകളും പരിശീലന കോഴ്സുകളും നേരിട്ടുള്ള വിദ്യാഭ്യാസത്തിെൻറയും സ്വയം പഠനത്തിെൻറയും സംയോജനത്തെ ആശ്രയിച്ചിരിക്കുന്നു. വിദ്യാർഥികൾക്ക് പരിശീലകരുമായി നേരിട്ട് ആശയവിനിമയം നടത്താനാകും. അല്ലെങ്കിൽ സ്വന്തമായി പഠിക്കാനാകും. കോഴ്‌സുകളിലേക്ക് എളുപ്പത്തിൽ ആക്‌സസ് ചെയ്യാനും ഏത് കോഴ്‌സിനെക്കുറിച്ചുമുള്ളവിവരങ്ങൾ നേടാനും കഴിയും. എപ്പോൾ, എവിടെയും വീഡിയോ സ്ട്രീമിങ് സാങ്കേതികവിദ്യകൾ ഉപയോഗിക്കാനും പരിശീലനം പൂർത്തിയാക്കി അംഗീകൃത സർട്ടിഫിക്കറ്റുകൾ നേടാനുമുള്ള സാധ്യതകളാണ് ഇത് തുറന്നിടുന്നത്.
പരിശീലനം രണ്ട് പ്രധാന ട്രാക്കുകളിലൂടെയാണ്.
Read Also - കരുത്തുകൂട്ടാൻ പുതിയ 200 ലാന്‍ഡ് ക്രൂയിസർ കാറുകൾ; പട്രോളിങ് ശക്തമാക്കി ദുബൈ പൊലീസ്
ആദ്യ ട്രാക്ക് സർഗത്മക സംഗീതജ്ഞരെ സംബന്ധിക്കുന്നതാണ്. അറബ്, പാശ്ചാത്യ സംഗീത ഉപകരണങ്ങളെക്കുറിച്ചുള്ള പരിശീലനം ഇതിലുൾപ്പെടുന്നു. രണ്ടാമത്തെ ട്രാക്ക് സംഗീത വ്യവസായത്തിൽ വിദഗ്ധരായ പ്രഫഷനലുകൾക്കുള്ളതാണ്. ഈ ട്രാക്ക് സംഗീത നിർമാണവും അനുബന്ധ ജോലികളും സംബന്ധിച്ച കോഴ്സുകളിൽ വിദഗ്ധരായ പരിശീലകരാൽ പഠനം പൂർത്തിയാക്കാൻ സഹായിക്കുന്നതാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
ᐧ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ