റമദാനില്‍ ഉംറ തീര്‍ത്ഥാടനം ആഗ്രഹിക്കുന്നവര്‍ക്കുള്ള പെർമിറ്റുകൾ അനുവദിച്ച് തുടങ്ങി

Published : Mar 09, 2023, 08:31 PM IST
റമദാനില്‍ ഉംറ തീര്‍ത്ഥാടനം ആഗ്രഹിക്കുന്നവര്‍ക്കുള്ള പെർമിറ്റുകൾ അനുവദിച്ച് തുടങ്ങി

Synopsis

വിവിധ ദിവസങ്ങളിലെ വ്യത്യസ്ത സമയങ്ങളിലെ തീർഥാടകരുടെ തിരക്ക് ബുക്കിങ് സമയത്ത് ആപ്ലിക്കേഷനിൽ മൂന്ന് കളറുകളിലായി കാണിച്ചിട്ടുണ്ട്. തീരെ കുറഞ്ഞ തിരക്കുള്ള സമയങ്ങൾ കടും പച്ച നിറത്തിലും മീഡിയം തിരക്കുള്ള സമയങ്ങൾ ഓറഞ്ച് കളറിലും കൂടുതൽ തിരക്കുള്ള സമയങ്ങൾ കടും ചുവപ്പ് നിറത്തിലുമാണ് കാണാനാവുക. 

റിയാദ്: റമദാൻ മാസത്തിൽ ഉംറ നിർവഹിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള പെർമിറ്റുകൾ അനുവദിച്ചു തുടങ്ങിയതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. നുസുക്, തവക്കൽന മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയാണ് ഉംറക്കുള്ള ബുക്കിങ് നടത്തേണ്ടത്. റമദാനിലെ ആദ്യ 20 ദിവസങ്ങളിലേക്കുള്ള ബുക്കിങ് സൗകര്യമാണ് നിലവിൽ ആരംഭിച്ചിരിക്കുന്നത്. അവസാന 10-ലേക്കുള്ള ഉംറ ബുക്കിങ് സൗകര്യം പിന്നീടായിരിക്കും ആരംഭിക്കുക. 

റമദാനിലെ ആദ്യ 20 ദിവസങ്ങളിലെ ‘ടൈം മാപ്പ്’ മന്ത്രാലയം അവലോകനം ചെയ്തു. വിവിധ ദിവസങ്ങളിലെ വ്യത്യസ്ത സമയങ്ങളിലെ തീർഥാടകരുടെ തിരക്ക് ബുക്കിങ് സമയത്ത് ആപ്ലിക്കേഷനിൽ മൂന്ന് കളറുകളിലായി കാണിച്ചിട്ടുണ്ട്. തീരെ കുറഞ്ഞ തിരക്കുള്ള സമയങ്ങൾ കടും പച്ച നിറത്തിലും മീഡിയം തിരക്കുള്ള സമയങ്ങൾ ഓറഞ്ച് കളറിലും കൂടുതൽ തിരക്കുള്ള സമയങ്ങൾ കടും ചുവപ്പ് നിറത്തിലുമാണ് കാണാനാവുക. 

ഉംറ ഉദ്ദേശിക്കുന്നവർ നിർബന്ധമായും പെർമിറ്റ് എടുത്തിരിക്കണം. പെർമിറ്റില്ലാതെ ഉംറ നിർവഹിക്കാൻ ശ്രമിച്ചു പിടിക്കപ്പെട്ടാൽ 10,000 റിയാൽ വരെ പിഴ ഈടാക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഉംറ വിസകളോടൊപ്പം തന്നെ മറ്റു വിസകളിൽ സൗദിയിലെത്തുന്നവർക്കും ഉംറ നിർവഹിക്കാൻ അനുവാദം നൽകിയതിലൂടെ ഈ വർഷത്തെ റമദാനിൽ ഉംറ തീർഥാടകരുടെ എണ്ണം മുൻ വർഷങ്ങളേക്കാൾ വളരെ കൂടുതലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read also: ഉംറ തീര്‍ത്ഥാടനത്തിന് എത്തിയ മലയാളി യുവതി സൗദി അറേബ്യയില്‍ നിര്യാതയായി

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രായപൂർത്തിയാകാത്തവർക്ക് നേരെയുള്ള ലൈംഗികാതിക്രമ കേസുകളിൽ ശിക്ഷ വർധിപ്പിച്ച് യുഎഇ; വേശ്യാവൃത്തി കേസുകളിലും ശിക്ഷ കൂട്ടി
ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു