സൗദി അറേബ്യയില്‍ ചാട്ടയടി ശിക്ഷ നിര്‍ത്തലാക്കുന്നു

By Web TeamFirst Published Apr 26, 2020, 11:38 PM IST
Highlights

ചാട്ടവാറടി ശിക്ഷയായി നല്‍കിയിരുന്ന കേസുകളില്‍ ഇനി പിഴയോ  തടവോ അല്ലെങ്കില്‍ ഇവ രണ്ടും കൂടിയോ നല്‍കാനാണ് സൗദി സുപ്രീം കോടതിയുടെ ഉത്തരവ്.

റിയാദ്:  കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷയായി ചാട്ടയടി നല്‍കിയിരുന്ന നടപടി സൗദി അറേബ്യ നിര്‍ത്തലാക്കി. ചാട്ടവാറടി ശിക്ഷയായി നല്‍കിയിരുന്ന കേസുകളില്‍ ഇനി പിഴയോ  തടവോ അല്ലെങ്കില്‍ ഇവ രണ്ടും കൂടിയോ നല്‍കാനാണ് സൗദി സുപ്രീം കോടതിയുടെ ഉത്തരവ്.

രാജ്യത്ത് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നടന്നുവരുന്ന മനുഷ്യാവകാശ പരിഷ്കരണ നടപടികളുടെ ഭാഗമായാണ് തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്തെ മനുഷ്യാവകാശ പ്രവര്‍ത്തകരടക്കം നിരവധിപ്പേര്‍ തീരുമാനത്തിന് സാമൂഹിക മാധ്യമങ്ങളിലൂടെ പിന്തുണ അറിയിച്ചു.

click me!