ഉംറ തീർഥാടനവും മദീന സിയാറത്തും നിർത്തിവെച്ച് സൗദി അറേബ്യ; സൗദി പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും വിലക്ക്

By Web TeamFirst Published Mar 4, 2020, 8:01 PM IST
Highlights

കോവിഡ് 19 വൈറസ് പ്രതിരോധത്തിന്റെ ഭാഗമായാണ് നടപടി. സൗദിയിലെ സ്വദേശികളും വിദേശികളും ഉള്‍പ്പെടെ ആർക്കും ഹറമിലേക്ക് ഉംറയ്ക്ക് പ്രവേശനം ഉണ്ടാകില്ല.

റിയാദ്: സൗദി അറേബ്യയിലെ പൗരന്മാർക്കും രാജ്യത്തുള്ള വിദേശികൾക്കും ഉംറ തീർഥാടനവും മക്ക, മദീന ഹറമുകളിലേക്കുള്ള പ്രവേശനവും നിയന്ത്രിച്ച് സൗദി അറേബ്യ. കോവിഡ് 19 വൈറസ് പ്രതിരോധത്തിന്റെ ഭാഗമായാണ് നടപടി. സൗദിയിലെ സ്വദേശികളും വിദേശികളും ഉള്‍പ്പെടെ ആർക്കും ഹറമിലേക്ക് ഉംറയ്ക്ക് പ്രവേശനം ഉണ്ടാകില്ല.

സൗദി ആഭ്യന്തര മന്ത്രാലയമാണ് വിലക്കേർപ്പെടുത്തിയതെന്ന് സൗദി പ്രസ് ഏജൻസി അറിയിച്ചു. തിങ്കളാഴ്ച വൈകീട്ടാണ് സൗദി അറേബ്യയിൽ കോവിഡ് 19 ബാധ സ്ഥിരീകരിച്ചത്. ഇറാനിൽ നിന്ന് ബഹ്റൈൻ വഴി രാജ്യത്തെത്തിയ സൗദി പൗരനാണ് കോവിഡ് 19 വൈറസ് ബാധയുള്ളതായി പരിശോധനയിൽ കണ്ടെത്തിയത് അതോടെ രാജ്യം മുഴുവൻ കർശന നിരീക്ഷണത്തിലും കടുത്ത നിയന്ത്രണത്തിലുമായി. 

click me!