നാളെ സൗദി സ്ഥാപക ദിനം; രാജ്യത്ത് പൊതു അവധി, വന്‍ ഓഫറുകളുമായി വിമാന കമ്പനികള്‍

Published : Feb 21, 2023, 09:02 PM IST
നാളെ സൗദി സ്ഥാപക ദിനം; രാജ്യത്ത് പൊതു അവധി, വന്‍ ഓഫറുകളുമായി വിമാന കമ്പനികള്‍

Synopsis

1727 ഫെബ്രുവരിയിൽ ഇമാം മുഹമ്മദ് ബിൻ സഊദ് ആദ്യത്തെ സൗദി രാഷ്ട്രം സ്ഥാപിച്ചതിന്റെ ഓർമദിനമായാണ് എല്ലാവർഷവും ഫെബ്രുവരി 22 സ്ഥാപകദിനമായി കൊണ്ടാടുന്നത്. 

റിയാദ്: സൗദി അറേബ്യയുടെ സ്ഥാപകദിനമായ നാളെ (ഫെബ്രുവരി 22) രാജ്യത്ത് പൊതുഅവധിയാണ്. 1727 ഫെബ്രുവരിയിൽ ഇമാം മുഹമ്മദ് ബിൻ സഊദ് ആദ്യത്തെ സൗദി രാഷ്ട്രം സ്ഥാപിച്ചതിന്റെ ഓർമദിനമായാണ് എല്ലാവർഷവും ഫെബ്രുവരി 22 സ്ഥാപകദിനമായി കൊണ്ടാടുന്നത്. രാജ്യത്താകെ ആഘോഷം പൊടിപൊടിക്കാൻ ഒരുക്കം നടക്കുകയാണ്. 

ആഘോഷത്തിന്റെ ഭാഗമായി രാജ്യത്തെ വിമാനകമ്പനികള്‍ ടിക്കറ്റ് നിരക്കില്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു. ആഭ്യന്തര ടിക്കറ്റിന് 89 റിയാലും അന്താരാഷ്ട്ര ടിക്കറ്റിന് 159 റിയാലും മുതലാണ് നാസ് എയറിന്റെ ഓഫര്‍ ആരംഭിക്കുന്നത്. ഫെബ്രുവരി 20, 21, 22 തീയതികളിലെ ബുക്കിംഗുകൾക്ക് മാത്രമാണ് ഈ ഓഫറുളളത്. ഇതിനായി പ്രത്യേക കോഡും നാസ് എയറിന്റെ സൈറ്റിലുണ്ട്. വളരെ കുറഞ്ഞ സെക്ടറുകളിലേക്കും ചില പ്രത്യേക തീയതികളിലുമാണ് ഓഫറുള്ളത്. 

ഫെബ്രുവരി 27 മുതല്‍ മാർച്ച് അഞ്ചുവരെയും ഏപ്രില്‍ 12 മുതല്‍ 18 വരെയും വിദേശ രാജ്യങ്ങളിലേക്ക് പോകാനും മാർച്ച് എട്ട് മുതല്‍ 13 വരെയും ഏപ്രില്‍ ഒമ്പത് മുതല്‍ മെയ് രണ്ടുവരെയും വിദേശരാജ്യങ്ങളില്‍ നിന്ന് തിരിച്ചുവരുന്നതിനും നാസ് എയര്‍ ഓഫര്‍ ബാധകമാകില്ല. മറ്റു തീയതികളില്‍ ഓഫര്‍ ലഭിക്കുമെങ്കിലും 22നുള്ളില്‍ ടിക്കറ്റെടുക്കണം. 

ഇന്ത്യയിലേക്ക് വിവിധ സെക്ടറുകളിലേക്ക് ചില തീയതികളിൽ 399 റിയാലിന് നാസ് എയര്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. ഫ്ലൈ അദീല്‍ ചില സെക്ടറുകളില്‍ 80 ശതമാനം വരെ ഓഫര്‍ ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. മാർച്ച് 31 വരെ ഏതാനും ചില സെക്ടറുകളിലേക്ക് സൗദി എയർലൈൻസിൽ 50 ശതമാനം ഓഫറാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഫെബ്രുവരി 22 ന് അർധരാത്രിക്ക് മുമ്പ് ബുക്ക് ചെയ്താല്‍ മാത്രമേ ഓഫറുകള്‍ ലഭ്യമാകൂവെന്ന് സൗദി എയർലൈൻസ് അറിയിച്ചു.

Read also: പ്രവാസികള്‍ സ്വന്തം നാടുകളിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തണമെന്ന് നിര്‍ദേശം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

നടിയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശരിയോ? പിറന്നാൾ പോസ്റ്റിൽ 'സർപ്രൈസു'മായി സോഷ്യൽ മീഡിയ താരം, ഫോട്ടോസ് വൈറൽ
യൂസഫലിയുടെ തുടർഭരണ പരാമർശം; ദുബായിൽ വൻ കൈയടി