സൈനിക വേഷം ധരിച്ച് വ്യാപാര സ്ഥാപനത്തില്‍ കൊള്ള; മൂന്നംഗ സംഘം പിടിയിൽ

Published : Feb 21, 2023, 08:24 PM IST
സൈനിക വേഷം ധരിച്ച് വ്യാപാര സ്ഥാപനത്തില്‍ കൊള്ള; മൂന്നംഗ സംഘം പിടിയിൽ

Synopsis

സൈനികരുടെ വേഷം ധരിച്ച് നഗരത്തിലെ ഒരു വ്യാപാര സ്ഥാപനത്തിൽ കടന്നുകയറിയ സംഘം ആയുധങ്ങൾ ചൂണ്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയായിരുന്നു. 

റിയാദ്: സുരക്ഷാ സൈനികരെന്ന വ്യാജേന ആയുധം ചുണ്ടി കൊള്ള നടത്തിയ മൂന്നംഗ സംഘം റിയാദിൽ പിടിയിൽ. സൈനികരുടെ വേഷം ധരിച്ച് നഗരത്തിലെ ഒരു വ്യാപാര സ്ഥാപനത്തിൽ കടന്നുകയറിയ സംഘം ആയുധങ്ങൾ ചൂണ്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയായിരുന്നു. ശേഷം അവിടെനിന്ന് പണവും വിലപിടിപ്പുള്ള മറ്റ് വസ്തുക്കളും തട്ടിയെടുത്തു സ്ഥലം വിടുകയായിരുന്നു. 

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ നഗരത്തിന്റെ വടക്കൻ അതിർത്തിക്ക് പുറത്ത് വെച്ച് അൽഖസീം പ്രവിശ്യ പൊലീസിന്റെ സഹായത്തോടെ സംഘത്തെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സൗദി യുവാക്കളാണ് പ്രതികൾ. കൃത്യത്തിന് ഉപയോഗിച്ച തോക്കും വെടിയുണ്ടകളും കത്തിയും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. ചോദ്യം ചെയ്യൽ അടക്കമുള്ള നടപടികൾ പൂർത്തിയാക്കി സംഘത്തെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പൊലീസ് അറിയിച്ചു.

Read also:  നിയമവിരുദ്ധ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടു; രണ്ട് പ്രവാസികള്‍ക്ക് ബാങ്ക് ഇടപാടുകള്‍ നടത്തുന്നതിന് വിലക്ക്

അനധികൃതമായി വാഹന റിപ്പയറിങ് നടത്തിയ പ്രവാസികള്‍ അറസ്റ്റില്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമലംഘകരായ പ്രവാസികളെ കണ്ടെത്താന്‍ ലക്ഷ്യമിട്ടുള്ള പരിശോധനകള്‍ തുടരുന്നു. അനധികൃതമായി വാഹന റിപ്പയറിങ് ജോലികള്‍ ചെയ്ത നിരവധി പ്രവാസികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്‍തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തുറസായ സ്ഥലങ്ങളില്‍ വാഹനങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നവരാണ് കഴിഞ്ഞ ദിവസത്തെ പരിശോധകളില്‍ കുടുങ്ങിയത്. തുടര്‍ നിയമ നടപടികള്‍ക്കായി ഇവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറുന്നതിനുള്ള കാര്യങ്ങള്‍ പൂര്‍ത്തിയാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Read also: അപ്പാര്‍ട്ട്മെന്റിന് മുകളില്‍ നിന്ന് ചാടി മരിച്ച പ്രവാസി യുവതിയെ തിരിച്ചറിഞ്ഞു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നിർമാണ ജോലിക്കിടെ മതിൽ ഇടിഞ്ഞുവീണു; സൗദിയിൽ രണ്ട് ഇന്ത്യൻ തൊഴിലാളികൾ മരിച്ചു
നാട്ടിലെത്തിയിട്ട് ദിവസങ്ങൾ മാത്രം, മരണത്തിലും സുഹൃത്തിനൊപ്പം, മലപ്പുറത്ത് വാഹനാപകടത്തിൽ പ്രവാസി മലയാളികൾക്ക് ദാരുണാന്ത്യം