സൗദിയിലെ വിദേശ സ്‌കൂളുകളിൽ രാജ്യത്തിന്റെ ചരിത്ര, ഭൂമിശാസ്ത്ര പഠനം നിർബന്ധം

Published : Dec 15, 2022, 08:26 AM IST
സൗദിയിലെ വിദേശ സ്‌കൂളുകളിൽ രാജ്യത്തിന്റെ ചരിത്ര, ഭൂമിശാസ്ത്ര പഠനം നിർബന്ധം

Synopsis

വിദേശ പാഠ്യപദ്ധതി പിന്തുടരുന്ന സ്വകാര്യ സ്കൂളുകൾ മന്ത്രാലയം നിർദേശിച്ച പരിഷ്കരണങ്ങൾ പാലിക്കണമെന്നും ചട്ടം ലംഘിക്കുന്നവർക്കെതിരെ അഞ്ച് ലക്ഷം റിയാൽ വരെ പിഴ ചുമത്തുമെന്നും മറ്റ് ശിക്ഷാനടപടികൾ കൈക്കൊള്ളുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

റിയാദ്: സൗദി അറേബ്യയിലെ വിദേശ (ഇൻറർനാഷനൽ) സ്‌കൂളുകളിൽ സൗദി അറേബ്യയുടെ ചരിത്രം ഭൂമിശാസ്ത്രവും പഠിപ്പിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. രാജ്യത്തെ സ്വകാര്യ സ്‌കൂൾ നടത്തിപ്പ് സംബന്ധിച്ച നിയമാവലിക്ക് മന്ത്രാലയം അംഗീകാരം നൽകി. വിദേശ പാഠ്യപദ്ധതി പിന്തുടരുന്ന സ്വകാര്യ സ്കൂളുകൾ മന്ത്രാലയം നിർദേശിച്ച പരിഷ്കരണങ്ങൾ പാലിക്കണമെന്നും ചട്ടം ലംഘിക്കുന്നവർക്കെതിരെ അഞ്ച് ലക്ഷം റിയാൽ വരെ പിഴ ചുമത്തുമെന്നും മറ്റ് ശിക്ഷാനടപടികൾ കൈക്കൊള്ളുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. സൗദി അറേബ്യയുടെ ചരിത്രവും ഭൂമിശാസ്ത്രവും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന വ്യവസ്ഥ നേരത്തെ തന്നെയുണ്ടെങ്കിലും അത് കർശനമായി നടപ്പാക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെടുന്നത് ഇപ്പോഴാണ്. 

Read also:  യുഎഇയില്‍ അടുത്ത വര്‍ഷം മുതല്‍ ശമ്പളത്തിന് നികുതി അടയ്ക്കേണ്ടി വരുമോ? നികുതിയുടെ വിശദാംശങ്ങള്‍ ഇങ്ങനെ

വിദേശത്തു വെച്ച് ഗുരുതരാവസ്ഥയിലായ ദമ്പതികളെ പ്രത്യേക വിമാനത്തില്‍ സൗദിയിലെത്തിച്ചു
റിയാദ്: തുര്‍ക്കിയില്‍ വെച്ച് രോഗ ബാധിതരായ സൗദി പൗരനെയും ഭാര്യയെയും പ്രത്യേക എയര്‍ ആംബുലന്‍സില്‍ സൗദി അറേബ്യയിലെത്തിച്ചു. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദേശപ്രകാരമായിരുന്നു അടിയന്തര ഇടപെടല്‍. തങ്ങളുടെ രണ്ട് പൗരന്മാര്‍ക്ക് വിദേശത്തു വെച്ച് അസുഖം ബാധിച്ച് ഗുരുതരാവസ്ഥയിലായെന്ന വിവരം ലഭിച്ചതിന് പിന്നാലെ സൗദി ഭരണകൂടം ഇസ്‍തംബൂളിലെ കോണ്‍സുലേറ്റുമായി ബന്ധപ്പെടുകയും സൗദി പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള എയര്‍ ആംബുലന്‍സ് അയച്ച് ഇവരെ രാജ്യത്ത് എത്തിക്കുകയുമായിരുന്നുവെന്ന് സൗദി പ്രസ് ഏജന്‍സി അറിയിച്ചു.

Read also: സൗദി അറേബ്യയില്‍ വ്യാഴാഴ്ച വരെ മഴ തുടരുമെന്ന് മുന്നറിയിപ്പ്; വെള്ളപ്പൊക്കത്തിനും സാധ്യത

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിസ ലഭിക്കാൻ ഏജൻസിക്ക് പണം നൽകി, ഒമാനിലെത്തിയപ്പോൾ പാസ്പോർട്ട് കൈക്കലാക്കി ചൂഷണം, ഹേമന്ദിനും ജൈഫറിനും തുണയായി പ്രവാസി ലീഗൽ സെൽ
ഖത്തറിൽ റോബോടാക്സി പരീക്ഷണം, പൊതുജനങ്ങൾക്ക് യാത്ര ചെയ്യാൻ അവസരം