
റിയാദ്: സൗദി അറേബ്യ 2034ലെ ഫിഫ ലോകകപ്പിന് ആതിഥേയ്വതം വഹിക്കുന്ന പശ്ചാത്തലത്തിൽ വിമാനങ്ങളുടെ എണ്ണം ഇരട്ടിയാക്കുമെന്ന് സൗദി അറേബ്യൻ എയർലൈൻസ്. 191 വിമാനങ്ങൾ കൂടി വാങ്ങുമെന്ന് വക്താവ് എൻജി. അബ്ദുല്ല അൽശഹ്റാനി പറഞ്ഞു. ഓർഡർ ചെയ്തതിലെ അവസാന വിമാനം 2032ൽ ലഭിക്കൂ.
2034 ലോകകപ്പിൽ പങ്കെടുക്കാൻ ലോകത്തിന്‍റെ നാനാഭാഗത്തുനിന്ന് എത്തുന്ന എല്ലാവർക്കും യാത്രാസൗകര്യം സുഗമമാക്കുന്നതിനാണ് സൗദി എയർലൈൻസ് വിമാനങ്ങളുടെ എണ്ണം കൂട്ടുന്നത്. 2030 റിയാദ് എക്സ്പോ, 2034 ലോകകപ്പ് എന്നീ രണ്ട് ഇവൻറുകൾ മുൻകൂട്ടി കണ്ടാണ് പുതിയ വിമാനങ്ങൾ ലഭ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ 190 വിമാനങ്ങളുണ്ട്. ഇനി 191 വിമാനങ്ങൾ കൂടി വാങ്ങും.
2034 ഓടെ 381 വിമാനങ്ങളാവും. എക്‌സ്‌പോ റിയാദിന്‍റെയും ലോകകപ്പിന്‍റെയും ആതിഥേയത്വത്തിൽ ഇലക്ട്രിക് വിമാനങ്ങൾ പ്രധാന പങ്ക് വഹിക്കും. മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യത്തെ എല്ലാ നഗരങ്ങളെയും ഇത് ബന്ധിപ്പിക്കും. 2030ൽ ഏകദേശം 200 പുതിയ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനത്തേക്ക് സർവീസ് വർധിപ്പിക്കാനാണ് ഗ്രൂപ്പ് ഉദ്ദേശിക്കുന്നത്. സൗദി എയർലൈൻസ് നിലവിൽ നൂറോളം ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ