
റിയാദ്: പൈലറ്റും സഹപൈലറ്റും ഉള്‍പ്പടെ പൂര്‍ണമായും വനിതാജീവനക്കാരെ മാത്രം ഉള്‍പ്പെടുത്തി, ചരിത്രം സൃഷ്ടിച്ചു സൗദിയില്‍ വിമാന സര്‍വീസ്. റിയാദില്‍ നിന്ന് ജിദ്ദയിലേക്ക് ഇന്ന് സര്‍വീസ് നടത്തിയ ഫ്‌ലൈഡീല്‍ വിമാനത്തിലാണ് സ്ത്രീ ജീവനക്കാര്‍ മാത്രം ഉണ്ടായിരുന്നത്.
ഈ രീതിയിലുള്ള സൗദിയിലെ ആദ്യത്തെ ആഭ്യന്തര വിമാന സര്‍വീസ് ആണിത്. ഏഴംഗ ക്രൂവില്‍ പൈലറ്റും സഹപൈലറ്റും ഫസ്റ്റ് ഓഫീസറും ഉള്‍പ്പെടെ എല്ലാവരും വനിതകളായിരുന്നു. ക്രൂ അംഗങ്ങളില്‍ ഭൂരിഭാഗവും സൗദി സ്വദേശിനികളായിരുന്നു എന്ന് ഫ്‌ലൈഡീല്‍ വക്താവ് ഇമാദ് പറഞ്ഞു.
രാജ്യത്തെ ശാക്തീകരണത്തിനുള്ള ഒരു നാഴികക്കല്ലാണ് ഇതെന്ന് വിമാനത്തിന്റെ ആദ്യ ദൗത്യം പൂര്‍ത്തിയാക്കിയതിനു ശേഷം എയര്‍ലൈന്‍ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.
റിയാദ്: സൗദി അറേബ്യയില്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് ഏകീകൃത യൂണിഫോം നിര്‍ബന്ധമാക്കുന്നു. ഒരേ രൂപത്തിലും നിറത്തിലുമുള്ളതുമാക്കി ഏകീകരിക്കാനുള്ള തീരുമാനം ജൂലൈ 12 മുതല്‍ നടപ്പാകും.
യാത്രാ ഗതാഗത സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുക, നിക്ഷേപത്തിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുക എന്നീ ലക്ഷ്യത്തോടെItയാണ് ടാക്‌സി മേഖലയില്‍ ഡ്രൈവര്‍ക്ക് ഏകീകൃത യൂണിഫോം നടപ്പാക്കുന്നത്. ടാക്സി കമ്പനികളാണ് യൂണിഫോം നല്‍കേണ്ടത്. രാജ്യത്തെ മുഴുവന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്കും തീരുമാനം ബാധകമാണ്. ലംഘിച്ചാല്‍ ഡ്രൈവര്‍മാര്‍ക്ക് 500 റിയാല്‍ പിഴ ചുമത്തും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam