എയര്‍ബസ് എ321 ആണ് സര്‍വീസുകള്‍ നടത്തുക. ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് മദീനയിലേക്ക് ഉണ്ടാകുക.

അബുദാബി: ഇത്തിഹാദ് എയര്‍വേയ്‌സിന്റെ (Etihad airways)മദീനയിലേക്കുള്ള(Madina) സര്‍വീസുകള്‍ നവംബര്‍ 27 മുതല്‍ പുനരാരംഭിക്കും. എയര്‍ബസ് എ321 ആണ് സര്‍വീസുകള്‍ നടത്തുക. ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് മദീനയിലേക്ക് ഉണ്ടാകുക.

ലോകമെമ്പാടുമുള്ള മുസ്ലിംകളുടെ ചരിത്രപരവും മതപരവുമായ പ്രാധാന്യമുള്ള നഗരമായ മദീനയുമായി അബുദാബിയെ വീണ്ടും ബന്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. മതപരമായ യാത്രയക്കുള്ള വര്‍ധിച്ചുവരുന്ന ആവശ്യത്തെ തങ്ങളുടെ വിമാനങ്ങള്‍ പിന്തുണയ്ക്കുകയും യുഎഇയും സൗദി അറേബ്യയും തമ്മിലുള്ള നിലവിലെ വ്യോമബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് ഇത്തിഹാദ് എയര്‍വേയ്‌സിലെ സെയില്‍സ് യുഎഇ വൈസ് പ്രസിഡന്റ് ഫാതിമ അല്‍ മെഹൈരി പറഞ്ഞു. 

ലെബനാനെതിരെ കടുത്ത നടപടികളുമായി കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങള്‍; നാല് രാജ്യങ്ങള്‍ അംബാസഡര്‍മാരെ തിരിച്ചുവിളിച്ചു


വേള്‍ഡ് എക്സ്പോ 2030ന് ആതിഥേയത്വം വഹിക്കാന്‍ അപേക്ഷ നല്‍കി സൗദി അറേബ്യ

റിയാദ്: 2030ലെ ആഗോള വാണിജ്യ മേളയ്ക്ക് ആതിഥേയത്വം വഹിക്കാന്‍ സന്നദ്ധതയും താല്‍പര്യവും അറിയിച്ച് സൗദി അറേബ്യ. വേള്‍ഡ് എക്‌സ്‌പോ 2030 റിയാദില്‍ നടത്താന്‍ അവസരം തേടി അന്താരാഷ്ട്ര എക്സ്പോസിഷന്‍സ് ഓര്‍ഗനൈസിങ് ബ്യൂറോക്ക് (ബി.െഎ.ഇ) ഔദ്യോഗികമായി അേപക്ഷ സമര്‍പ്പിച്ചു. 2031 ഒക്ടോബര്‍ ഒന്ന് മുതല്‍ ഏപ്രില്‍ ഒന്ന് വരെ 'മാറ്റത്തിന്റെ യുഗം: നമ്മുടെ ഗ്രഹത്തെ ഭാവിയിലേക്ക് നയിക്കുന്നു' എന്ന പ്രമേയത്തില്‍ മേള നടത്താനാണ് അപേക്ഷ നല്‍കിയതെന്ന് സൗദി അറേബ്യ വ്യക്തമാക്കി.