ആപ്പിളിനെ കടത്തിവെട്ടി സൗദി അരാംകോ; ഇനി ലോകത്തിലെ ഏറ്റവും വിപണിമൂല്യമുള്ള കമ്പനി

By Web TeamFirst Published Dec 13, 2019, 12:32 PM IST
Highlights

ദിവസവും 10 ശതമാനം വർധനയാണ് അരാംകോയ്ക്ക് ഓഹരിവിപണിയിൽ അനുവദിച്ചിട്ടുള്ളത്. ടെക് ഭീമൻമാരായ ആപ്പിളിനും മൈക്രോസോഫ്റ്റിനും ഒന്നര ട്രില്യൺ ഡോളറിന് താഴെ മാത്രമാണ് നിലവിൽ വിപണിമൂല്യമുള്ളത്.

റിയാദ്: ലോകത്തിലെ ഏറ്റവും വിപണി മൂല്യമുള്ള കമ്പനി ഇനി മുതൽ ഐഫോൺ നിർമ്മാതാക്കളായ ആപ്പിൾ അല്ല. ആപ്പിളിനെ കടത്തിവെട്ടി ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ് എണ്ണക്കമ്പനിയായ സൗദി അരാംകോ. ലിസ്റ്റ് ചെയ്തതിന് ശേഷമുള്ള രണ്ടാം ദിനത്തിലെ വ്യാപാരത്തോടെ രണ്ട് ട്രില്യൺ ഡോളർ എന്ന റെക്കോർഡ് നേട്ടമാണ് അരാംകോ സ്വന്തമാക്കിയത്. ദിവസവും 10 ശതമാനം വർധനയാണ് അരാംകോയ്ക്ക് ഓഹരിവിപണിയിൽ അനുവദിച്ചിട്ടുള്ളത്. ടെക് ഭീമൻമാരായ ആപ്പിളിനും മൈക്രോസോഫ്റ്റിനും ഒന്നര ട്രില്യൺ ഡോളറിന് താഴെ മാത്രമാണ് നിലവിൽ വിപണിമൂല്യമുള്ളത്.

ബുധനാഴ്ചയാണ് റിയാദ് സ്റ്റോക് എക്സ്‍ചേഞ്ചില്‍ സൗദി അരാംകോയുടെ ആദ്യ വ്യാപാരം ആരംഭിച്ചത്. 35.2 റിയാലിനായിരുന്നു വ്യാപാരം. ആദ്യ ദിനം തന്നെ കമ്പനിയുടെ വിപണിമൂല്യം 1.88 കോടി ഡോളറിലെത്തിയിരുന്നു. അരാം ഓഹരികള്‍ വാങ്ങാന്‍ നാല് ഇരട്ടിയോളം ആവശ്യക്കാരാണ് മുന്നോട്ടുവന്നത്. 
 

click me!