ഉത്തേജക ഗുളികകൾ കടത്താൻശ്രമം; ആറുപേർ സൗദി അറേബ്യയിൽ പിടിയിൽ

Published : Apr 15, 2022, 05:48 PM ISTUpdated : Apr 15, 2022, 05:51 PM IST
ഉത്തേജക ഗുളികകൾ കടത്താൻശ്രമം; ആറുപേർ സൗദി അറേബ്യയിൽ പിടിയിൽ

Synopsis

പിടിയിലായ പ്രതികളിൽ രണ്ടുപേർ സൗദി പൗരന്മാരാണ്. മൂന്നു ഈജിപ്ഷ്യൻ പൗരന്മാരും ഒരു സിറിയൻ സ്വദേശിയുമാണ് മറ്റ് പ്രതികൾ. ഇവരെ റിയാദിലും ജിദ്ദയിലുമായാണ് അറസ്റ്റ് ചെയ്തത്. 

റിയാദ്: യന്ത്രഭാഗങ്ങളിൽ ഒളിപ്പിച്ചനിലയിൽ ഉത്തേജക ഗുളികകൾ സൗദി അറേബ്യയിലേക്ക് കടത്താൻ ശ്രമിച്ച ആറുപേർ അറസ്റ്റിൽ. നർകോട്ടിക് കൺട്രോൾ ജനറൽ ഡയറക്ടറേറ്റ് ആണ് ഇക്കാര്യം അറിയിച്ചത്. എലവേറ്ററിന്‍റെ യന്ത്രഭാഗങ്ങളിലും ഉപകരണങ്ങളിലും ഒളിപ്പിച്ച നിലയിൽ 4,56,000 ലഹരി ഗുളികകളാണ് കണ്ടെത്തിയതെന്നും മയക്കുമരുന്ന് ശൃംഖലകളെ കണ്ടെത്താൻ സുരക്ഷാവിഭാഗങ്ങൾ തുടർച്ചയായി നടത്തിയ പരിശോധനയിലാണ് ഈ കടത്തുശ്രമം പരാജയപ്പെടുത്തിയതെന്നും വക്താവ് മേജർ മുഹമ്മദ് അൽനുജൈദി അറിയിച്ചു. 

പിടിയിലായ പ്രതികളിൽ രണ്ടുപേർ സൗദി പൗരന്മാരാണ്. മൂന്നു ഈജിപ്ഷ്യൻ പൗരന്മാരും ഒരു സിറിയൻ സ്വദേശിയുമാണ് മറ്റ് പ്രതികൾ. ഇവരെ റിയാദിലും ജിദ്ദയിലുമായാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. മുഴുവൻ സുരക്ഷാസേനകളും സക്കാത്ത് ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റിയുമായി സഹകരിച്ച് ആഭ്യന്തരമന്ത്രാലയം യുവജനതയെ മയക്കുമരുന്നിന് അടിമയാക്കി നശിപ്പിക്കാൻ ശ്രമം നടത്തുന്ന കുറ്റവാളികളെ കണ്ടെത്താനും ആ സാമൂഹികവിരുദ്ധ ശൃംഖലകളെ തകർക്കാനും ജാഗ്രതയോടെ ശ്രമങ്ങൾ തുടരുകയാണെന്ന് വക്താവ് അൽനുജൈദി പറഞ്ഞു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹാജർ രേഖപ്പെടുത്തുന്നതിൽ സംശയം, ചുരുളഴിഞ്ഞത് വൻ കൃത്രിമം, സിലിക്കൺ വിരലടയാളം ഉപയോഗിച്ച് തട്ടിപ്പ്, പ്രവാസികളടക്കം പിടിയിൽ
വീട്ടുജോലിക്കാർക്കുള്ള ശമ്പളം ഇനി ബാങ്ക് വഴി മാത്രം, ജനുവരി ഒന്ന് മുതൽ സൗദിയിൽ നിയമം പ്രാബല്യത്തിൽ