സൗദി അറേബ്യയില്‍ കര്‍ശന പരിശോധന; ഒരാഴ്ചക്കിടെ 22,094 പ്രവാസികൾ പിടിയിൽ

Published : Oct 06, 2024, 11:04 AM IST
സൗദി അറേബ്യയില്‍ കര്‍ശന പരിശോധന; ഒരാഴ്ചക്കിടെ  22,094 പ്രവാസികൾ പിടിയിൽ

Synopsis

സൗദിയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന വ്യക്തികള്‍ക്ക് സഹായങ്ങള്‍ ചെയ്ത് നല്‍കുന്നതും ഗുരുതരമായ കുറ്റമാണ്.

റിയാദ്: സൗദിയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താനുമുള്ള പഴുതടച്ച പരിശോധന തുടരുന്നു. സെപ്തംബര്‍ 26 മുതൽ ഒക്ടോബര്‍ 2 വരെ നടത്തിയ റെയ്ഡിൽ നിയമലംഘനം നടത്തിയ  22,094 പേരെ അറസ്റ്റ് ചെയ്തതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. താമസനിയമ ലംഘനം നടത്തിയതിന് 13,731  അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിച്ചതിന് 4,873  തൊഴിൽനിയമ ലംഘനം നടത്തിയതിന് 3,490  പേരാണ് അറസ്റ്റിലായത്.

രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 1,337 പേർ അറസ്റ്റിലായി. ഇവരിൽ 44  ശതമാനം യമനികളും 53  ശതമാനം എത്യോപ്യക്കാരും മൂന്ന് ശതമാനം മറ്റു രാജ്യക്കാരുമാണ്. 37  നിയമലംഘകർ രാജ്യത്തുനിന്ന് പുറത്തുപോകാൻ ശ്രമിച്ച് പിടിക്കപ്പെട്ടവരാണ്. 

നിയമലംഘകര്‍ക്ക് അഭയം കൊടുക്കുകയും ഇവരെ രാജ്യം വിടാന്‍ സഹായിക്കുകയും ചെയ്ത  23 പേര്‍ അറസ്റ്റിലായി. മൊത്തം 6,683 നിയമലംഘകരെ യാത്രാരേഖകൾ ശരിയാക്കുന്നതിന് അതത് രാജ്യങ്ങളുടെ എംബസികളിലേക്ക് റഫർ ചെയ്തു. 2,461  നിയമലംഘകരെ അവരുടെ യാത്രാറിസർവേഷ ൻ പൂർത്തിയാക്കാൻ വേണ്ടിയും റഫർ ചെയ്തു.

പിടിയിലായവരിൽ 10,943 പേരെ നാടുകടത്തി. രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന വ്യക്തിക്ക് പ്രവേശനം സുഗമമാക്കുകയോ അയാൾക്ക് ഗതാഗതമോ അഭയമോ മറ്റ് ഏതെങ്കിലും സഹായമോ സേവനമോ നൽകുന്നത് ഗുരുതരമായ കുറ്റമാണ്. ഇങ്ങനെ കുറ്റങ്ങൾ ചെയ്യുന്ന ഏതൊരാൾക്കും 15 വർഷം വരെ തടവും പരമാവധി 10 ലക്ഷം റിയാൽ പിഴയും ശിക്ഷ ലഭിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് ആവർത്തിച്ചു. നിയമലംഘനം ശ്രദ്ധയിൽപ്പെടുന്നവർ മക്ക, റിയാദ് മേഖലയിലുള്ളവർ 911 എന്ന നമ്പറിലും മറ്റു പ്രദേശങ്ങളിലുള്ളവർ 996, 999 എന്നീ നമ്പറുകളിലും വിളിച്ച് അറിയിക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

റമദാനിൽ 3,000 ഉൽപ്പന്നങ്ങളിൽ 60%​ വരെ കിഴിവ് പ്രഖ്യാപിച്ച് യൂണിയൻ കോപ്
എമിറേറ്റ്സ് ഡ്രോ - 4 മില്യൺ ഡോളറിന് തൊട്ടരികെ എത്തി മൂന്നു പേർ; വിജയികളിൽ മലയാളിയും