
റിയാദ്: മക്കയിൽ തീർഥാടകർ കഅ്ബ പ്രദക്ഷിണം ചെയ്യുമ്പോൾ പാലിക്കേണ്ട പെരുമാറ്റ മര്യാദകൾ വിശദീകരിച്ച് ഹജ്ജ് ഉംറ മന്ത്രാലയം. ട്വിറ്റർ അക്കൗണ്ടിലൂടെയാണ് മന്ത്രാലയത്തിന്റെ വിശദീകരണം. എങ്ങനെ നല്ല രീതിയിൽ പ്രദക്ഷിണം ചെയ്യാമെന്നതിനുള്ള നിർദേശങ്ങളാണ് അധികൃതര്‍ നല്‍കിയിരിക്കുന്നത്.
തിരക്ക് കുറയ്ക്കാൻ സഹായിക്കുക, മത്വാഫിലേക്ക് സുഗമമായി പ്രവേശിക്കുകയും പുറത്തിറങ്ങുകയും ചെയ്യുക, നിർത്താതെ പ്രദക്ഷിണം തുടരുക, പ്രദക്ഷിണം ചെയ്യുന്നവരിൽ നിന്ന് അകന്ന് നമസ്‍കരിക്കുക, മറ്റുള്ളവർക്ക് പ്രയാസമുണ്ടാക്കാതെ നിശ്ചിത പാതയിൽ സഞ്ചരിക്കുക, പ്രാർത്ഥിക്കുമ്പോൾ കൈകൾ ഒരുമിച്ചുവെക്കുക, മിതമായ ശബ്ദത്തിൽ പ്രാർഥിക്കുക, ഫോണിൽ സംസാരിക്കുന്നത് ഒഴിവാക്കുക, ഫോട്ടോ എടുക്കുന്നതിൽനിന്ന് വിട്ടുനിൽക്കുക തുടങ്ങിയ നിർദേശങ്ങളാണ് പാലിക്കാൻ തീർഥാടകരോട് സൗദി ഹജ്ജ് - ഉംറ മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.
മക്കയില്‍ എല്ലാ പ്രായത്തിലുമുള്ള കുട്ടികള്‍ക്കും പ്രവേശനാനുമതി
ഉംറ വിസയില്‍ സൗദി അറേബ്യയില്‍ എത്തുന്ന തീർഥാടകന് രാജ്യത്തെ എവിടെയും സഞ്ചരിക്കാനും രാജ്യത്തെ എല്ലാ അന്താരാഷ്ട്ര, ആഭ്യന്തര വിമാനത്താവളിലൂടെയും സഞ്ചരിക്കാനും സ്വാതന്ത്ര്യമുണ്ടെന്ന് സൗദി ഹജ്ജ് - ഉംറ മന്ത്രാലയം അറിയിച്ചു. ഉംറ തീര്‍ത്ഥാടകര്‍ക്ക് സൗദി അറേബ്യയിലേക്ക് വരാനും പോകാനും രാജ്യത്തെ ഏത് വിമാനത്താവളവും ഉപയോഗിക്കാം.
പുതിയ ഉംറ സീസണിൽ തീർഥാടകന് രാജ്യത്തെവിടെയും സഞ്ചരിക്കാനാകുമെന്ന് സൗദി ഹജ്ജ് - ഉംറ മന്ത്രാലയം നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായാണ് ഏത് വിമാനത്താവളവും തീർഥാടകന് ഉപയോഗിക്കാനുള്ള അനുമതിയും നല്‍കിയിരിക്കുന്നത്. നേരത്തെ ജിദ്ദയിലെയും മദീനയിലെയും വിമാനത്താവളങ്ങളിലൂടെ മാത്രമേ ഉംറ വിസയിൽ സൗദി അറേബ്യയില്‍ എത്തുന്നവർക്ക് രാജ്യത്തേക്ക് പ്രവേശിക്കാനും മടങ്ങിപ്പോകാനും അനുമതിയുണ്ടായിരുന്നുള്ളൂ. അതിനാണ് പുതിയ ഉംറ സീസണോടെ മാറ്റം വരുത്തിയത്.
Read also: സൗദിയിൽ തൊഴിൽ നിയമം ലംഘിച്ച ഒമ്പത് റിക്രൂട്ട്മെന്റ് ഏജൻസികളുടെ ലൈസൻസ് റദ്ദാക്കി
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam