ഹജ്ജ് വിസയിൽ എത്തുന്നവർക്കായി സൗദി ആഭ്യന്തര മന്ത്രാലയം ഡിജിറ്റൽ ഐഡൻറിറ്റി പുറത്തിറക്കി

Published : May 17, 2024, 05:36 PM ISTUpdated : May 18, 2024, 11:59 AM IST
  ഹജ്ജ് വിസയിൽ എത്തുന്നവർക്കായി സൗദി ആഭ്യന്തര മന്ത്രാലയം ഡിജിറ്റൽ ഐഡൻറിറ്റി പുറത്തിറക്കി

Synopsis

തീർഥാടകർക്ക്​ അബ്ഷിർ, തവക്കൽനാ പ്ലാറ്റ്‌ഫോമുകളിലൂടെ ഇലക്ട്രോണിക് ആയി തങ്ങളുടെ ഐഡൻറിറ്റി തെളിയിക്കാൻ കഴിയും​.

റിയാദ്: ഈ വർഷം ഹജ്ജ് വിസയിൽ സൗദിയിലേക്ക്​ വരുന്നവർക്കായി ആഭ്യന്തര മന്ത്രാലയം ഡിജിറ്റൽ ഐഡൻറിറ്റി സേവനം ആരംഭിച്ചു. മാനവികതയെ സേവിക്കുന്നതിന് ഡിജിറ്റൽ പരിവർത്തനവും സാങ്കേതികവിദ്യയും പ്രാപ്തമാക്കുന്നതിനുള്ള സൗദി സർക്കാരി​െൻറ ശ്രമങ്ങളുടെ ഭാഗമായാണിത്​. വിദേശകാര്യ മന്ത്രാലയം, ഹജ്ജ്, ഉംറ മന്ത്രാലയം, സൗദി ഡാറ്റ ആൻറ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് തീർഥാടകർക്കുള്ള ഡിജിറ്റൽ ഐഡൻറിറ്റി വികസിപ്പിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു.

ഇതോടെ തീർഥാടകർക്ക്​ അബ്ഷിർ, തവക്കൽനാ പ്ലാറ്റ്‌ഫോമുകളിലൂടെ ഇലക്ട്രോണിക് ആയി തങ്ങളുടെ ഐഡൻറിറ്റി തെളിയിക്കാൻ കഴിയും​. യാത്രയിൽ എളുപ്പം ഉപയോഗിക്കുവാനുമാകും. തീർഥാടകർക്ക്​ നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കുന്നതിനും അവരുടെ അനുഭവം മെച്ചപ്പെടുത്തുകയും സമ്പന്നമാക്കുകയും ചെയ്യുന്നതിനാണ്​ ഇത്​ വികസിപ്പിച്ചെടുത്തിട്ടുള്ളത്​​.

Read Also -  ആരും കൊതിക്കുന്ന ശമ്പളവും ആനുകൂല്യങ്ങളും, യുകെയിൽ തൊഴിലവസരങ്ങൾ; വിവിധ ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്‍റ്

ഡിജിറ്റൽ ഐഡൻറിറ്റിയുടെ ആരംഭം തീർഥാടകർക്ക്​ നൽകുന്ന സേവനങ്ങളിൽ ഉയർന്ന നിലവാരം കൈവരിക്കാനാകും. തീർഥാടകർ രാജ്യത്ത്​ താമസിക്കുന്ന സമയം അവർക്ക്​​ നൽകുന്ന സേവനങ്ങളിൽ രാജ്യത്തെ ഡിജിറ്റൽ പരിവർത്തന രംഗത്തെ വികസനങ്ങളോടൊപ്പം മുന്നേറുന്നതിനുമാണ്​.

ഹജ്ജ് തീർത്ഥാടകർക്കായി മദീനയിൽ 18 ആശുപത്രികൾ സജ്ജം 

റിയാദ്: ഈ വർഷത്തെ ഹജ്ജ് സീസണിൽ തീർഥാടകർക്ക് സേവനം നൽകുന്നതിനായി 18 ആശുപത്രികളും മെഡിക്കൽ സെന്‍ററുകളും ഒരുക്കിയിട്ടുണ്ടെന്ന് മദീന ഹെൽത്ത് ക്ലസ്റ്റർ അറിയിച്ചു.

നൂതന മെഡിക്കൽ ഉപകരണങ്ങൾ, ലബോറട്ടറികൾ, രക്തബാങ്കുകൾ, ആവശ്യമായ ഹജ്ജ് വാക്സിനേഷനുകൾ, എമർജൻസി കെയർ സൗകര്യങ്ങൾ എന്നിവ സജ്ജീകരിച്ചിരിക്കുന്ന ഈ ആശുപത്രികളിലും മെഡിക്കൽ സെന്‍ററുകളിലുമായി 20,000 ലധികം ജീവനക്കാർ ജോലി ചെയ്യുന്നുണ്ടെന്ന് മദീന ഹെൽത്ത് ക്ലസ്റ്റർ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

റിയാദിലും ജിദ്ദയിലുമായി എ എഫ് സി അണ്ടർ 23 ഏഷ്യൻ കപ്പ് സൗദിയിൽ ജനുവരി ആറ് മുതൽ
യുഎഇയിൽ കനത്ത മഴ, പല റോഡുകളിലും വെള്ളക്കെട്ട്, ജാഗ്രതാ നി‍ർദ്ദേശം