സൗദി അറേബ്യയിലേക്ക് കടത്താന്‍ ശ്രമിച്ച 11 ലക്ഷത്തിലധികം ലഹരി ഗുളികകള്‍ പിടിച്ചെടുത്തു

By Web TeamFirst Published Sep 11, 2021, 8:37 PM IST
Highlights

രാജ്യത്തെ വിമാനത്താവളങ്ങളും തുറമുഖങ്ങളും കര അതിര്‍ത്തി പോയിന്റുകളും കേന്ദ്രീകരിച്ച് കസ്റ്റംസ് നടത്തുന്ന പരിശോധനയിലാണ് വന്‍ ലഹരി മരുന്ന് ശേഖരം കണ്ടെടുത്തത്. 

റിയാദ്: സൗദി അറേബ്യയിലേക്ക് കടത്താന്‍ ശ്രമിച്ച വന്‍ മയക്കുമരുന്ന് ശേഖരം കസ്റ്റംസ് അധികൃതരുടെ പരിശോധനയില്‍ പിടിച്ചെടുത്തു. നാല് വ്യത്യസ്‍ത സംഭവങ്ങളിലായി 11,21,722 കാപ്റ്റഗണ്‍ ഗുളികകളാണ് സക്കാത്ത് ടാക്സ് ആന്റ് കസ്റ്റംസ് അതോരിറ്റി പിടിച്ചെടുത്തത്.

രാജ്യത്തെ വിമാനത്താവളങ്ങളും തുറമുഖങ്ങളും കര അതിര്‍ത്തി പോയിന്റുകളും കേന്ദ്രീകരിച്ച് കസ്റ്റംസ് നടത്തുന്ന പരിശോധനയിലാണ് വന്‍ ലഹരി മരുന്ന് ശേഖരം കണ്ടെടുത്തത്. റിയാദ് കിങ് ഖാലിദ് അന്താരാഷ്‍ട്ര വിമാനത്താവളത്തിലാണ് 1,12,810 മയക്കുമരുന്ന് ഗുളികകള്‍ പിടിച്ചെടുത്തത്. വിദേശ രാജ്യത്തുനിന്ന് ഇറക്കുമതി ചെയ്‍ത മിക്സറുകള്‍കളുടെ ബൌളുകള്‍ക്കുള്ളില്‍ അതിവിദഗ്ധമായി ഒളിപ്പിച്ചായിരുന്നു ഇവ എത്തിച്ചത്. വാട്ടര്‍ പ്യൂരിഫിക്കേഷന്‍ ഫില്‍ട്ടറുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലാണഅ 80,000 ഗുളികകള്‍ കണ്ടെടുത്തത്. ദുബ പോര്‍ട്ടില്‍ വെച്ച് 9,17,636 കാപ്റ്റഗണ്‍ ഗുളികകളും പിടിച്ചെടുത്തു. ബഹ്റൈനും സൗദി അറേബ്യയ്‍ക്കും ഇടയിലുള്ള കിങ് ഫഹദ് കോസ്‍വേ കടന്നെത്തിയ ഒരു വാഹനം പരിശോധിച്ചപ്പോള്‍ 11,276 ലഹരി ഗുളികകളും കണ്ടെടുത്തു. 

click me!