സൗദിയിൽ അതിശക്തമായ മഴയ്ക്ക് സാധ്യത: ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

Published : Oct 28, 2018, 04:43 AM IST
സൗദിയിൽ അതിശക്തമായ മഴയ്ക്ക് സാധ്യത: ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

Synopsis

മഴയുടെ തോത് ഊഹിക്കാവുന്നതിലും അപ്പുറമാണെന്നാണ് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നത്. മഴ ഏറ്റവും ശക്തി പ്രാപിക്കുക ഈ ആഴ്ച്ച മധ്യത്തോടെയായിരിക്കും.

റിയാദ്: സൗദിയിൽ ഈ ആഴ്ച്ച ശക്തമായ മഴയ്ക്ക് സാധ്യത. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ് ആവശ്യപ്പെട്ടു. വരാനിരിക്കുന്നത് അതിശക്തമായ മഴയെന്നാണ് ഇതു സംബന്ധിച്ച മുന്നറിയിപ്പിൽ പറയുന്നത്. 

റിയാദ് ഉൾപ്പെടെയുള്ള രാജ്യത്തിൻറെ ചില ഭാഗങ്ങളിൽ  ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. വരാനിരിക്കുന്ന മഴയുടെ തോത് ഊഹിക്കാവുന്നതിലും അപ്പുറമാണെന്നാണ് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നത്. മഴ ഏറ്റവും ശക്തി പ്രാപിക്കുക ഈ ആഴ്ച്ച മധ്യത്തോടെയായിരിക്കും.

രാജ്യത്തിൻറെ ദക്ഷിണ ഭാഗങ്ങളിലും റിയാദിലുമായിരിക്കും മഴ ഏറ്റവും ശക്തമാക്കുക.ഇതോടൊപ്പം താപനിലയിലും മാറ്റം വരും.  മക്ക, മദീന, ഹായിൽ, അൽ ഖസീം, പ്രവിശ്യകളിലും ദക്ഷിണ - പശ്ചിമ ഹൈറേഞ്ചുകളിലും ഈ ആഴ്ച്ച ശക്തമായ മഴയുണ്ടാകുമെന്നു കാലാവസ്ഥ -പരിസ്ഥിതി സംരക്ഷണ വകുപ്പ് ഉപമേധാവി ഡോ. അയ്മൻ ഗുലാം പറഞ്ഞു. അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും സിവിൽ ഡിഫെൻസ് മുന്നറിയിപ്പ് നൽകി.  

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പുതുവർഷ ദിനത്തിൽ തന്നെ ഡീസൽ വില കുത്തനെ കൂട്ടി, ഒപ്പം പാചക വാതക വിലയും വർധിപ്പിച്ച് സൗദി
റിയാദിലെ താമസസ്ഥലത്ത് മരിച്ച മലയാളിയുടെ മൃതദേഹം ഖബറടക്കി