
റിയാദ്: സൗദി അറേബ്യയില്‍ അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ലോറികളുടെ ഇറക്കുമതി നിരോധിച്ചു. മന്ത്രിസഭ ഈ വിഷയത്തില്‍ എടുത്ത തീരുമാനം മെയ് അഞ്ച് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് പൊതുഗതാഗത അതോറിറ്റി ഇന്നലെ അറിയിച്ചു. ചരക്കുകള്‍ കൊണ്ടുപോകുന്നതിനായി രൂപകല്‍പ്പന ചെയ്തിട്ടുള്ള എല്ലാ ഹെവി ട്രാന്‍സ്പോര്‍ട്ട് ട്രക്കുകള്‍ക്കും ഇത് ബാധകമാണ്.
മൂന്ന് ടണ്ണില്‍ കൂടുതല്‍ ഭാരമുള്ള ലോറികള്‍, ട്രയിലറുകള്‍, ട്രയിലര്‍ ഹെഡുകള്‍ എന്നിവയെല്ലാം പുതിയ തീരുമാനത്തിന് കീഴില്‍ വരും. നിര്‍മാണ വര്‍ഷത്തിലെ ജനുവരി 1 മുതലാണ് കാലപ്പഴക്കം കണക്കു കൂട്ടുക. ഇന്ധന ക്ഷമതയും പരിസ്ഥിതി പ്രശ്നവും കണക്കിലെടുത്താണ് പുതിയ തീരുമാനം. രാജ്യത്തിന്റെ ഗതാഗത മേഖലയുടെ കാര്യക്ഷമതയും മത്സരക്ഷമതയും ഉയര്‍ത്തുകയാണ് ഈ നടപടിയുടെ ലക്ഷ്യമെന്ന അറ്റകുറ്റപ്പണികളും പ്രവര്‍ത്തന ചെലവുകളും കുറയ്ക്കാനും ഇത് സഹായിക്കുമെന്നും അതോറിറ്റി അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam