സൗദി ബജറ്റ് ആദ്യ മൂന്ന് മാസ പ്രകടന സൂചികയിൽ 58.7 ബില്യൺ റിയാൽ കമ്മി

Published : May 08, 2025, 10:40 AM IST
സൗദി ബജറ്റ് ആദ്യ മൂന്ന് മാസ പ്രകടന സൂചികയിൽ 58.7 ബില്യൺ റിയാൽ കമ്മി

Synopsis

എണ്ണ വരുമാനം 149.8 ബില്യൺ റിയാലാണ്

റിയാദ്: ഈ വർഷത്തെ സൗദി ബജറ്റിന്റെ ആദ്യ മൂന്ന് മാസത്തെ പ്രകടനം സംബന്ധിച്ച റിപ്പോർട്ട് ധനകാര്യ മന്ത്രാലയം പുറത്തുവിട്ടു. 263.6 ബില്യൺ റിയാലിന്റെ വരുമാനവും 322.3 ബില്യൺ റിയാലിന്റെ ചെലവും 58.7 ബില്യൺ റിയാലിന്റെ കമ്മിയും രേഖപ്പെടുത്തിയായി മന്ത്രാലയം ബജറ്റ് പ്രസ്താവനയിൽ വെളിപ്പെടുത്തി. ‌എണ്ണ വരുമാനം 149.8 ബില്യൺ റിയാലാണ്. ഇത് 2024ലെ ഇതേ പാദത്തിലെ വരുമാനം 181.9 ബില്യൺ റിയാലുമായി താരതമ്യം ചെയ്യുമ്പോൾ 18 ശതമാനം കുറവാണ്. എണ്ണയിതര വരുമാനം 113.8 ബില്യൺ റിയാലാണ്. മുൻ വർഷത്തെ ഇതേ പാദത്തിലെ വരുമാനത്തേക്കാൾ (111.5 ബില്യൺ) രണ്ട് ശതമാനം വർധനവാണ് ഉണ്ടായത്.

ആദ്യ പാദത്തിലെ ഏറ്റവും പ്രധാനപ്പെട്ട ബജറ്റ് ചെലവുകൾ ഇനിപ്പറയുന്ന മേഖലകൾക്കാണ് അനുവദിച്ചത്. ആരോഗ്യം, സാമൂഹിക വികസനം (72.2 ബില്യൺ റിയാൽ), വിദ്യാഭ്യാസം (53.9 ബില്യൺ റിയാൽ), സൈനിക മേഖല (51.3 ബില്യൺ റിയാൽ), പൊതു ഇനങ്ങൾ (42 ബില്യൺ റിയാൽ), സുരക്ഷാ, ഭരണ മേഖലകൾ (30.3 ബില്യൺ റിയാൽ) എന്നിവയാണ്. ബജറ്റ് കമ്മി 58.7 ബില്യൺ റിയാലാണ്. വരുമാന സ്രോതസ്സുകൾ വൈവിധ്യവത്കരിക്കുന്നതിനും ദീർഘകാല സാമ്പത്തിക സുസ്ഥിരത വർധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾ രാജ്യം തുടരുകയാണെന്നും ധനമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

തൊഴിലാളികളുടെ ശമ്പളം ഉറപ്പാക്കാൻ പുതിയ സംവിധാനം; സെൻട്രൽ ബാങ്കുമായി ബന്ധിപ്പിക്കുമെന്ന് കുവൈത്ത് മാൻപവർ അതോറിറ്റി
മൂന്ന് വർഷങ്ങൾക്ക് ശേഷം കോർണിഷിൽ ദേശീയ ദിന പരേഡ് തിരിച്ചെത്തുന്നു