ഭൂമിയും കെട്ടിടങ്ങളും വെറുതെയിട്ട് വില ഉയർത്തുന്നതിനെതിരെ തരിശുഭൂമി നികുതി ഭേദഗതി അംഗീകരിച്ച് സൗദി മന്ത്രിസഭ

Published : May 01, 2025, 09:37 AM IST
ഭൂമിയും കെട്ടിടങ്ങളും വെറുതെയിട്ട് വില ഉയർത്തുന്നതിനെതിരെ തരിശുഭൂമി നികുതി ഭേദഗതി അംഗീകരിച്ച് സൗദി മന്ത്രിസഭ

Synopsis

കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ജിദ്ദയിൽ ചേർന്ന യോഗത്തിലാണ് അംഗീകാരം

റിയാദ്: തരിശുഭൂമി നികുതി സംവിധാനത്തിലെ നിയമ ഭേദഗതികൾക്ക് സൗദി മന്ത്രിസഭ അംഗീകാരം നൽകി. ചൊവ്വാഴ്ച കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ജിദ്ദയിൽ ചേർന്ന യോഗത്തിലാണിത്. ഭൂമിയും കെട്ടിടങ്ങളും വെറുതെയിട്ട് ദൗർലഭ്യം സൃഷ്ടിച്ച് വിലയും വാടകയും ഉയർത്തുന്നതിനെതിരെ റിയൽ എസ്റ്റേറ്റ് വിപണിയിൽ സന്തുലിതാവസ്ഥ കൈവരിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് നിയമഭേദഗതി. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ അടുത്തിടെ പുറപ്പെടുവിച്ച നിർദേശങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് തരിശ് ഭൂമി നികുതി സമ്പ്രദായത്തിലെ ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നൽകിയതെന്ന് മുനിസിപ്പാലിറ്റി, ഭവന മന്ത്രി മാജിദ് അൽഹുഖൈൽ പറഞ്ഞു.

ഉപയോഗിക്കാത്ത ഭൂമിയും കെട്ടിടങ്ങളും ഉപയോഗിക്കുന്നതിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും റിയൽ എസ്റ്റേറ്റ് വിപണിയിൽ വിതരണവും ആവശ്യവും തമ്മിലുള്ള സന്തുലിതാവസ്ഥ കൈവരിക്കുന്നതിനും റിയൽ എസ്റ്റേറ്റ് ആസ്തികളുടെ ഫലപ്രദമായ ഉപയോഗം ഉത്തേജിപ്പിക്കുന്നതിനും ഒഴിഞ്ഞുകിടക്കുന്ന ഭൂമിയുടെ വികസനം ഉത്തേജിപ്പിക്കുന്നതിനും പൊതുവെ റിയൽ എസ്റ്റേറ്റ് വിതരണം കാര്യക്ഷമമാക്കുന്നതെന്നും പ്രത്യേകിച്ച് റെസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് മേഖലയിലെ അസന്തുലിതാവസ്ഥ ഇല്ലാതാക്കുന്നതിനും പുതിയ ഭേദഗതികൾ സഹായിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. 

read more: ഇന്ധന വില കുറഞ്ഞു, മെയ് മാസത്തേക്കുള്ള പുതുക്കിയ നിരക്കുകൾ പ്രഖ്യാപിച്ച് ഖത്തർ എനർജി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

"എല്ലാരും ജസ്റ്റ് മനുഷ്യന്മാരാ, കേരളം എന്നെ പഠിപ്പിച്ചത് അതാണ്": മലയാളം മണിമണിയായി സംസാരിക്കുന്ന കശ്മീരി യുവതി
ഫിഫ അറബ് കപ്പ് കിരീടത്തിൽ മുത്തമിട്ട് മൊറോക്കോ