സൗദി ബഹിരാകാശ യാത്രികർക്ക് മന്ത്രിസഭയുടെ അനുമോദനം

Published : May 26, 2023, 09:47 PM IST
സൗദി ബഹിരാകാശ യാത്രികർക്ക് മന്ത്രിസഭയുടെ അനുമോദനം

Synopsis

അമേരിക്കയിലെ ടെക്‌സാസിൽ നടന്ന റീജെനറോൺ ഇന്റർനാഷണൽ സയൻസ് ആൻഡ് എൻജിനീയറിങ് ഫെസ്റ്റിൽ (ഐ.എസ്.ഇ. എഫ് -2023) അവാർഡുകൾ നേടിയ സൗദിയിലെ പ്രതിഭാധനരായ വിദ്യാർഥികളെ കാബിനറ്റ് അനുമോദിച്ചു.

റിയാദ്: രാജ്യത്തിന് ചരിത്ര നേട്ടം സമ്മാനിച്ച് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ റയാന അൽ ബർനാവി, അലി അൽ ഖർനി എന്നിവരെ ജിദ്ദ അൽസലാം കൊട്ടാരത്തിൽ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം അഭിനന്ദിച്ചു. 
മനുഷ്യരാശിക്ക് സേവനം നൽകാനുതകുന്ന ശാസ്ത്ര നേട്ടങ്ങൾ കൈവരിക്കുന്നതിനും  രാജ്യത്തിന്റെ അഭിലാഷങ്ങളും വിഷൻ 2030ന്റെ ലക്ഷ്യങ്ങളും നേടിയെടുക്കുന്നതിനും ബഹിരാകാശ യാത്ര സഹായകമാകുമെന്ന് പ്രത്യാശിച്ച കാബിനറ്റ് ഇരുവർക്കും ദൗത്യ വിജയവും  സുരക്ഷിതമായ മടങ്ങിവരവും ആശംസിച്ചു. 

അമേരിക്കയിലെ ടെക്‌സാസിൽ നടന്ന റീജെനറോൺ ഇന്റർനാഷണൽ സയൻസ് ആൻഡ് എൻജിനീയറിങ് ഫെസ്റ്റിൽ (ഐ.എസ്.ഇ. എഫ് -2023) അവാർഡുകൾ നേടിയ സൗദിയിലെ പ്രതിഭാധനരായ വിദ്യാർഥികളെ കാബിനറ്റ് അനുമോദിച്ചു. 70 രാജ്യങ്ങളിൽ നിന്നുള്ള 1300  ലധികം വിദ്യാർഥികൾ പങ്കെടുത്ത ഫെസ്റ്റിൽ 23 പ്രധാന അവാർഡുകളടക്കം 27 അവാർഡുകളുമാണ് സൗദി വിദ്യാർഥികൾ കരസ്ഥമാക്കിയത്. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും മികച്ച ആഗോള സമ്പ്രദായങ്ങൾക്ക് അനുസൃതമായി സൗദി വിദ്യാഭ്യാസ രീതിയെ ഉയർത്തി കൊണ്ടുവരുന്നതിനുമുള്ള തുടർച്ചയായ സർക്കാർ ശ്രമങ്ങളുടെ ഫലം കൂടിയാണ് ഈ നേട്ടമെന്ന് യോഗം വിലയിരുത്തി.

സുഡാനിലെ സ്ഥിതിഗതികളെക്കുറിച്ച വിലയിരുത്തൽ ഉൾപ്പെടെ, പ്രാദേശിക, അന്തർദേശീയ രംഗങ്ങളിലെ സംഭവവികാസങ്ങൾ യോഗം ചർച്ച ചെയ്തു.  സുഡാനിൽ ഏറ്റുമുട്ടുന്ന കക്ഷികളെ ഹ്രസ്വകാല വെടിനിർത്തൽ കരാറിലേക്ക് എത്തിക്കുന്നതിൽ രാജ്യം വഹിച്ച പങ്ക് അനുസമരിച്ച മന്ത്രിസഭ വെടിനിർത്തൽ കരാറിലൂടെ  കക്ഷികൾ നടത്തിയ മാനുഷിക ക്രമീകരണങ്ങളെ സ്വാഗതം ചെയ്തു.  ചർച്ചകൾ  ശത്രുതയ്ക്കും സംഘർഷത്തിനും  ശാശ്വത വിരാമമിടുമെന്നും രാഷ്ട്രീയ പ്രക്രിയ സജീവമാകുമെന്നും യോഗം പ്രത്യാശ പ്രകടിപ്പിച്ചു.

അറബ് ലോകം നേരിടുന്ന വെല്ലുവിളികളും പ്രയാസങ്ങളും നേരിടാൻ ഐക്യത്തോടെയുള്ള സംയുക്ത പ്രവർത്തനം പ്രോത്സാഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട 32-ാമത് അറബ് ഉച്ചകോടിയിലെ   പ്രഖ്യാപനത്തയും യോഗം അവലോകനം ചെയ്തു. അറബ് ലോകത്തെ ഒന്നിപ്പിക്കാനുള്ള രാജ്യത്തിന്റെ  നിരന്തരമായ താൽപര്യവും മേഖലയിലെ സ്ഥിരതയ്ക്കും സമൃദ്ധിക്കും സാഹചര്യമൊരുക്കുന്നതിന്  വേണ്ടിയുള്ള ശ്രങ്ങളും ആവർത്തിച്ചുറപ്പിച്ച യോഗം  യുക്രൈൻ പ്രസിഡന്റ് അടക്കം നിരവധി ലോകനേതാക്കളുമായി കിരീടാവകാശി നടത്തിയ കൂടിക്കാഴ്ചകളിലെ വിഷയങ്ങൾ ചർച്ച ചെയ്തു.

Read also: വിദ്യാർത്ഥികളുമായി അനുഭവങ്ങള്‍ പങ്കിട്ട് സൗദി ബഹിരാകാശ സഞ്ചാരികളായ റയാനയും അലിയും
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

യൂസഫലിയുടെ തുടർഭരണ പരാമർശം; ദുബായിൽ വൻ കൈയടി
യുഎഇ സ്വദേശിവത്കരണം, നിയമം പാലിച്ചില്ലെങ്കിൽ ജനുവരി 1 മുതൽ കടുത്ത നടപടി, മുന്നറിയിപ്പ് നൽകി അധികൃതർ