പ്രവാസി തൊഴിലാളിയെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; സൗദി പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു

By Web TeamFirst Published Oct 28, 2021, 10:36 PM IST
Highlights

വീഡിയോ കാണാനിടയായ പൊലീസ് വിശദമായ അന്വേഷണം നടത്തി അക്രമിയെ കണ്ടെത്തുകയായിരുന്നു. അയാൾ സ്വദേശി പൗരനാണെന്ന് തിരിച്ചറിയുകയും ഉടൻ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. 

റിയാദ്: പ്രവാസി തൊഴിലാളിയെ ആക്രമിച്ച സൗദി പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. തെക്കൻ സൗദി അതിർത്തി പട്ടണമായ ജീസാനിലാണ് സംഭവം. ഇവിടെ ഒരു വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ വിദേശിയെയാണ് ഒരു സൗദി പൗരൻ ആക്രമിച്ചത്. മധ്യവയസ് പിന്നിട്ട വിദേശ തൊഴിലാളിയെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു.

വീഡിയോ കാണാനിടയായ പൊലീസ് വിശദമായ അന്വേഷണം നടത്തി അക്രമിയെ കണ്ടെത്തുകയായിരുന്നു. അയാൾ സ്വദേശി പൗരനാണെന്ന് തിരിച്ചറിയുകയും ഉടൻ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. നിയമനടപടികൾ സ്വീകരിക്കാൻ വേണ്ടി ഇയാളെ സൗദി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

യുവതിയെ ലൈംഗികമായി ഉപദ്രവിച്ചതിന്റെ വീഡിയോ ദൃശ്യം; പ്രതി പിടിയിൽ
റിയാദ്: സൗദി അറേബ്യയില്‍ യുവതിയെ ലൈംഗികമായി ഉപദ്രവിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ പ്രതിയെ പൊലീസ് പിടികൂടി.  പൊതുസ്ഥലത്തു വെച്ച് യുവതിയോട് ഒരാൾ മോശമായി പെരുമാറുന്നതിന്റെയും അതിക്രമം നടത്തുന്നതിന്റെയും വീഡിയോ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. 

വീഡിയോ ശ്രദ്ധയില്‍ പെട്ടതിനെ തുടർന്നാണ് റിയാദ് പൊലീസ് അന്വേഷണം നടത്തി പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്‍തത്. പ്രതി യുവതിയെ ഉപദ്രവിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ വിവിധ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെ കടുത്ത പ്രതിഷധമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉണര്‍ന്നത്. പ്രതിക്കെതിരെ കടുത്ത ശിക്ഷാനടപടികൾ സ്വീകരിച്ചതായി റിയാദ് പൊലീസ് വക്താവ് അറിയിച്ചു.

click me!