
റിയാദ്: സൗദി അറേബ്യയില്‍ (Saudi Arabia) യുവതിയെ ലൈംഗികമായി ഉപദ്രവിക്കുന്നതിന്റെ (Sexual assault) വീഡിയോ ദൃശ്യങ്ങള്‍ (video clips) പ്രചരിച്ചതിന് പിന്നാലെ പ്രതിയെ പൊലീസ് പിടികൂടി. പൊതുസ്ഥലത്തു വെച്ച് യുവതിയോട് ഒരാൾ മോശമായി പെരുമാറുന്നതിന്റെയും അതിക്രമം നടത്തുന്നതിന്റെയും വീഡിയോ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്.
വീഡിയോ ശ്രദ്ധയില്‍ പെട്ടതിനെ തുടർന്നാണ് റിയാദ് പൊലീസ് അന്വേഷണം നടത്തി പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്‍തത്. പ്രതി യുവതിയെ ഉപദ്രവിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ വിവിധ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെ കടുത്ത പ്രതിഷധമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉണര്‍ന്നത്. പ്രതിക്കെതിരെ കടുത്ത ശിക്ഷാനടപടികൾ സ്വീകരിച്ചതായി റിയാദ് പൊലീസ് വക്താവ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam