
റിയാദ്: സൗദി അറേബ്യയിലെ റുബ്ഉല്‍ഖാലി മരുഭൂമിയിൽ ഉമ്മുഅത്‌ല എന്ന പ്രദേശത്ത് കാണാതായ സൗദി പൗരനെ മരിച്ച നിലയില്‍ കണ്ടെത്തി. മരുഭൂമിയിലൂടെ പിക്കപ്പില്‍ സഞ്ചരിക്കുന്നതിനിടെ വഴിതെറ്റി വാഹനത്തിന്റെ ടയറുകള്‍ മണലില്‍ ആഴ്ന്ന് സൗദി പൗരന്‍ മരുഭൂമധ്യത്തില്‍ കുടുങ്ങുകയായിരുന്നു.
സൗദി പൗരനെ കാണാതായതായി, മരുഭൂമികളില്‍ കാണാതാകുന്നവര്‍ക്കു വേണ്ടി തിരച്ചിലുകളും രക്ഷാപ്രവര്‍ത്തനങ്ങളും നടത്തുന്ന സന്നദ്ധ സംഘടനക്ക് വിവരം ലഭിക്കുകയായിരുന്നു. സംഘടനക്കു കീഴിലെ വളണ്ടിയര്‍മാര്‍ നടത്തിയ ഊര്‍ജിതമായ തിരച്ചിലിലൂടെയാണ് വെള്ളവും ഭക്ഷണവും കിട്ടാതെ ദാഹപരവശനായി മരുഭൂമിയില്‍ മരിച്ചുകിടക്കുന്ന നിലയില്‍ സൗദി പൗരനെ കണ്ടെത്തിയത്.
Read also: പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
മലയാളിയായ കോണ്‍ഗ്രസ് നേതാവ് സൗദിയില്‍ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
കോഴിക്കോട്: കോണ്‍ഗ്രസ് നേതാവ് സൗദിയില്‍ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പുതുപ്പാടിയിലെ കോണ്‍ഗ്രസ് നേതാവ് അടിവാരം കണലാണ് കോമത്ത് ഇ.കെ. വിജയന്‍ ആണ് മരിച്ചത്. കോണ്‍ഗ്രസ് മണ്ഡലം നേതാവും മുന്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായിരുന്ന വിജയന്‍ ഒരു വര്‍ഷമായി സൗദിയിലെ ദമ്മാമിലായിരുന്നു.
കഴിഞ്ഞ ദിവസം നെഞ്ചു വേദനയെ തുടർന്ന് ദമ്മാമിലെ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ദമാം സെൻട്രൽ ഹോസ്പിറ്റലിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി സൂക്ഷിച്ചിരിക്കുകയാണ്.
Read More : പ്രവാസി മലയാളി ബാലന്‍ ഉപയോഗശൂന്യമായ വെള്ളടാങ്കിൽ വീണ് മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ