ബുധനാഴ്ച അർധരാത്രിയാണ് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മനാമ: കണ്ണൂർ സ്വദേശിയായ പ്രവാസി ഹൃദയാഘാതത്തെത്തുടർന്ന് നിര്യാതനായി. കണ്ണൂര്‍ അഴീക്കോട് നീർക്കടവ് മോടത്തി വീട്ടിൽ രവീന്ദ്രന്റെയും രമയുടെയും മകൻ ഷമി (49) ആണ് മരിച്ചത്. മനാമയിലെ ചന്ദ്ര ടെക്സ്റ്റയിൽസ് കമ്പനിയിൽ മൂന്നുവർഷമായി ടെയ്‍ലറായി ജോലി ചെയ്തുവരികയായിരുന്നു.
ബുധനാഴ്ച അർധരാത്രിയാണ് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ സാമൂഹിക പ്രവർത്തകൻ സുധീർ തിരുനിലത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.
Read also: റിയാദിൽ മരിച്ച മുഹ്സിനയുടെ മൃതദേഹം ഖബറടക്കി
കേളി ന്യൂ സനയ്യ ഏരിയ രക്ഷാധികാരി സെക്രട്ടറി മനോഹരൻ നെല്ലിക്കൽ അന്തരിച്ചു
റിയാദ് : കേളി കലാസാംസ്കാരിക വേദി ന്യൂ സനയ്യ ഏരിയ രക്ഷാധികാരി സെക്രട്ടറി മനോഹരൻ നെല്ലിക്കൽ(64) അന്തരിച്ചു. രക്താധിസമ്മർദ്ദത്തെ തുടർന്ന് റിയാദ് അൽ സലാം ഹെൽത്ത് മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് തലയിൽ രക്തസ്രാവം സംഭവിക്കുകയും, അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കുകയുമായിരുന്നു. തുടർന്ന് ന്യൂമോണിയ ബാധിച്ചതായി ഡോക്ടർമാർ അറിയിച്ചു. വൈകിട്ടോടെ ഹൃദയാഘാതം സംഭവിക്കുകയും മരണമടയുകയും ചെയ്തു.
പത്തനംതിട്ട റാന്നി സ്വദേശിയായ മനോഹരൻ കഴിഞ്ഞ 13 വർഷമായി ന്യൂ സനയ്യയിലെ അൽ ഖാലിദ് പ്രിന്റിങ് പ്രസ്സിൽ മെക്കാനിക്കൽ സൂപ്രവൈസറായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ ലക്ഷ്മി, മക്കൾ ലിനോജ് (ദുബായ്), മനീഷ്. കേളി കലാസാംസ്കാരിക വേദി ന്യൂ സനയ്യ ഗ്യാസ് ബക്കാല യൂണിറ്റ് സെക്രട്ടറി, പ്രസിഡന്റ്, ട്രഷറർ, ഏരിയ പ്രസിഡന്റ്, രക്ഷാധികാരി, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് കേളി ജീവകാരുണ്യ വിഭാഗം നടപടികൾ സ്വീകരിച്ചു വരുന്നു.
