
റിയാദ്: ഇന്ത്യന്‍ വിമാന കമ്പനിയായ ആകാശ എയറിന് സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ അനുമതി. സൗദിക്കും ഇന്ത്യയ്ക്കുമിടയില്‍ ജൂണ്‍ എട്ട് മുതല്‍ സര്‍വീസ് ആരംഭിക്കുന്നതിനാണ് അനുമതി ലഭിച്ചത്.
ഈ മാസം എട്ട് മുതൽ ജിദ്ദയിൽ നിന്നും അഹമ്മദാബാദ്, മുംബൈ സെക്ടറുകളിലേക്ക് സർവീസിന് തുടക്കമാകും. അഹ്മദാബാദ്- ജിദ്ദ, മുംബൈ-ജിദ്ദ വിമാനത്താവളങ്ങൾക്കിടയിൽ പ്രതിവാര 14 വിമാന സർവിസുകൾ ഇതില്‍ ഉൾപ്പെടും. അടുത്ത ജൂലൈ നാലിന് ആരംഭിക്കുന്ന സർവിസുകളിൽ മുംബൈയിൽ നിന്ന് റിയാദിലേക്കുള്ള ഏഴ് പ്രതിവാര വിമാനങ്ങളും ഉൾപ്പെടുമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
Read Also - ബിഗ് ടിക്കറ്റിൽ അപ്രതീക്ഷിത വിജയി; 22 കോടിയുടെ ഗ്രാന്‍ഡ് പ്രൈസ് സ്വന്തമാക്കി പ്രവാസി
സൗദി അറേബ്യയില്‍ അഴിമതി കേസുകളില്‍ 112 പേർ കൂടി അറസ്റ്റിൽ
റിയാദ്: സൗദിയിൽ അഴിമതി കേസുകളിൽപ്പെട്ട 112 പേർ അറസ്റ്റിലായി. ആറ് മന്ത്രാലയങ്ങളിൽ നിന്നുള്ളവരാണിവർ. അഴിമതി നിർമാർജ്ജനത്തിെൻറ ഭാഗമായി 2024 മെയ് മാസത്തിൽ നടത്തിയ അന്വേഷണത്തിനിടയിലാണ് ഇത്രയും പേരെ അഴിമതി വിരുദ്ധ അതോറിറ്റി (നസഹ) പിടികൂടിയത്. ഒരു മാസത്തിനിടെ 3806 നിരീക്ഷണ റൗണ്ടുകൾ നടത്തുകയും ആറ് മന്ത്രാലയങ്ങളിലെ സംശയാസ്പദമായ 446 പേരെ ചോദ്യ ചെയ്തതായും അതോറിറ്റി പറഞ്ഞു.
ആഭ്യന്തരം, പ്രതിരോധം, ദേശീയ ഗാർഡ്, നീതി, ആരോഗ്യം, മുനിസിപ്പൽ, ഗ്രാമകാര്യങ്ങൾ, ഹൗസിങ്, മാനവ വിഭവശേഷി സാമൂഹിക വികസനം, സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി എന്നീ വകുപ്പുകളിൽ നിന്നുള്ളവരാണിവർ. അന്വേഷണത്തിനിടെ കൈക്കൂലി, ഓഫീസ് അധികാര ദുർവിനിയോഗം, വ്യാജരേഖ ചമയ്ക്കൽ, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട 112 പേരെ അറസ്റ്റ് ചെയ്തു. ഇവരെ ജുഡീഷ്യറിക്ക് റഫർ ചെയ്യാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി നിയമ നടപടികൾ പൂർത്തിയായി വരികയാണെന്നും അതോറിറ്റി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ