കൊട്ടാരവിരുന്ന് ഒഴിവാക്കി സൗദി കിരീടാവകാശി യുഎസ് വിദേശകാര്യ സെക്രട്ടറിക്കൊപ്പം റസ്റ്റോറന്റില്‍

Published : Jun 25, 2019, 02:17 PM ISTUpdated : Jun 25, 2019, 02:45 PM IST
കൊട്ടാരവിരുന്ന് ഒഴിവാക്കി സൗദി കിരീടാവകാശി യുഎസ് വിദേശകാര്യ സെക്രട്ടറിക്കൊപ്പം റസ്റ്റോറന്റില്‍

Synopsis

വിശിഷ്ടാതിഥികള്‍ക്ക് രാജകൊട്ടാരത്തില്‍ നല്‍കുന്ന വിരുന്ന് ഒഴിവാക്കി റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ മുഹമ്മദ് ബിന്‍ സല്‍മാനും മൈക് പോംപിയോയും തീരുമാനിക്കുകയായിരുന്നു.

ജിദ്ദ: കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ജിദ്ദ കോര്‍ണിഷ് റസ്റ്റോറന്റിലെത്തിയ വിവിഐപികളെ കണ്ട് ജീവനക്കാരും ഭക്ഷണം കഴിക്കാനെത്തിയവരും അമ്പരന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോക്കൊപ്പം മുന്നറിയിപ്പില്ലാതെ റസ്റ്റോറന്റിലെത്തിയത്. റസ്റ്റോറന്റില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

വിശിഷ്ടാതിഥികള്‍ക്ക് രാജകൊട്ടാരത്തില്‍ നല്‍കുന്ന വിരുന്ന് ഒഴിവാക്കി റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ മുഹമ്മദ് ബിന്‍ സല്‍മാനും മൈക് പോംപിയോയും തീരുമാനിക്കുകയായിരുന്നു. റസ്റ്റോറന്റില്‍ വെച്ച് കീരീടാവകാശിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച ബാലനെയും അദ്ദേഹം നിരാശപ്പെടുത്തിയില്ല. ഫോണ്‍ വാങ്ങി ഒപ്പം നിന്ന് സെല്‍ഫിയെടുത്താണ് അദ്ദേഹം ബാലനെ മടക്കിയത്. 

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രവാസി മലയാളികൾക്ക് സന്തോഷ വാർത്ത, സലാല-കേരള സെക്ടറിൽ സർവീസുകൾ പുനരാരംഭിക്കാൻ എയർ ഇന്ത്യ എക്സ്‍പ്രസ്
പുതിയ ട്രാഫിക് നിയമം ഫലപ്രദമാകുന്നു, കുവൈത്തിൽ അപകടകരമായ ഡ്രൈവിംഗ് ഗണ്യമായി കുറഞ്ഞു