Gulf News : സൗദിയിൽ ബിൽ കുടിശിക ആയിരം റിയാൽ കവിഞ്ഞാൽ വൈദ്യുതി വിച്ഛേദിക്കും

Published : Dec 28, 2021, 10:10 PM IST
Gulf News : സൗദിയിൽ ബിൽ കുടിശിക ആയിരം റിയാൽ കവിഞ്ഞാൽ വൈദ്യുതി വിച്ഛേദിക്കും

Synopsis

സൗദി അറേബ്യയിൽ വൈദ്യുത ബിൽ കുടിശിക ആയിരം റിയാൽ കവിഞ്ഞാൽ കണക്ഷന്‍ വിച്ഛേദിക്കും.

റിയാദ്: സൗദി അറേബ്യയിൽ ബിൽ കുടിശിക (Electricity bill due) ആയിരം റിയാൽ കവിഞ്ഞാൽ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന് സൗദി ഇലക്ട്രിസിറ്റി കമ്പനി (Saudi Electricity Company) അറിയിച്ചു. മൂന്നു മാസത്തിലേറെ കാലത്തെ ബില്ലുകൾ ഒടുക്കാതെ ശേഷിച്ചാലും കറണ്ട് കട്ട് ചെയ്യും (Disconnecting electricity). കണക്ഷൻ വിച്ഛേദിക്കുന്ന തീയതി സൗദി ഇലക്ട്രിസിറ്റി കമ്പനി സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്ത മൊബൈൽ ഫോൺ നമ്പറിലേക്ക് അയക്കുന്ന എസ്.എം.എസ് വഴി ഉപയോക്താക്കളെ മുൻകൂട്ടി അറിയിക്കുമെന്നും കമ്പനി വ്യക്തമാക്കി. 


റിയാദ്: സൗദി അറേബ്യയിൽ (Saudi Arabia) ഒരു പള്ളിയിലേക്ക് ലോറി നിയന്ത്രണം വിട്ട് ഇടിച്ചുകയറി (Truck crashed into a mosque), നമസ്‍കരിച്ചുകൊണ്ടിരുന്ന അഞ്ചുപേർക്ക് പരിക്കേറ്റു (Five injured). ജിദ്ദ നഗരത്തിനോട് ചേർന്നുള്ള മുൻതസഹയിലെ അമാർ പള്ളിയിലാണ് അപകടം. 

പള്ളിയില്‍ നമസ്‍കാരത്തിലായിരുന്ന ആളുകൾക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പള്ളിയുടെ ചുവർ ഭാഗികമായി തകർന്നു. സിവിൽ ഡിഫൻസിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി.  പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ആരോഗ്യസ്ഥിതി സൗദി മതകാര്യ വകുപ്പ് മന്ത്രി ഡോ. അബ്‍ദുല്‍ ലത്തീഫ് ബിന്‍ അബ്‍ദുല്‍ അസീസ് ആലുശൈഖ് അന്വേഷിച്ചു. കെട്ടിടത്തിന്റെ സുരക്ഷ ഉറപ്പുവരുത്താനും പള്ളി വീണ്ടും തുറക്കുന്നതിനെക്കുറിച്ച് പഠനം നടത്താനും അദ്ദേഹം നിര്‍ദേശം നല്‍കി. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഖത്തറിലൊരുങ്ങുന്നത് നേപ്പാളിലെ കാലാവസ്ഥ, 'രുദ്ര കാളിയും ഖഗേന്ദ്ര പ്രസാദും' ഇനി അൽ ഖോർ പാർക്കിൽ
സൗദിയിലുമുണ്ടൊരു 'ഊട്ടി', വർഷം മുഴുവൻ സുഖകരമായ കാലാവസ്ഥയുള്ള അബഹ