Norka Attestation: നോര്‍ക്ക റൂട്ട്‌സില്‍ ഇനി സൗദി എംബസി അറ്റസ്‍റ്റേഷന്‍ സേവനങ്ങള്‍ ലഭ്യമാവും

Published : Feb 07, 2022, 07:57 PM IST
Norka Attestation: നോര്‍ക്ക റൂട്ട്‌സില്‍ ഇനി സൗദി എംബസി അറ്റസ്‍റ്റേഷന്‍ സേവനങ്ങള്‍ ലഭ്യമാവും

Synopsis

കേരളത്തില്‍ നിന്നും സൗദി അറേബ്യയില്‍ ജോലി ചെയ്യുന്നവര്‍ക്കും ആ രാജ്യത്തേക്ക് ജോലിക്ക് പോകാന്‍ തയാറെടുക്കുന്നവര്‍ക്കും വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ (റെഗുലര്‍ മോഡ്) നോര്‍ക്ക റൂട്ട്‌സ് ഓഫീസുകള്‍ വഴി സൗദി അറേബ്യന്‍ കള്‍ച്ചറല്‍ അറ്റാഷേയുടെയും സൗദി അറേബ്യന്‍ എംബസിയുടെയും അറ്റസ്റ്റേഷന് വേണ്ടി  സമര്‍പ്പിക്കാവുന്നതാണ്.  

തിരുവനന്തപുരം: നോര്‍ക്ക റൂട്ട്‌സിന്റെ (Norka Roots) തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ഓഫീസുകള്‍ വഴി സൗദി എംബസി (Saudi Embassy)  സാക്ഷ്യപ്പെടുത്തല്‍ സേവനം ലഭ്യമാകുമെന്ന് സി.ഇ.ഒ അറിയിച്ചു. കേരളത്തില്‍ നിന്നും സൗദി അറേബ്യയില്‍ ജോലി ചെയ്യുന്നവര്‍ക്കും ആ രാജ്യത്തേക്ക് ജോലിക്ക് പോകാന്‍ തയാറെടുക്കുന്നവര്‍ക്കും വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ (റെഗുലര്‍ മോഡ്) നോര്‍ക്ക റൂട്ട്‌സ് ഓഫീസുകള്‍ വഴി സൗദി അറേബ്യന്‍ കള്‍ച്ചറല്‍ അറ്റാഷേയുടെയും സൗദി അറേബ്യന്‍ എംബസിയുടെയും അറ്റസ്റ്റേഷന് വേണ്ടി  സമര്‍പ്പിക്കാവുന്നതാണ്.  

സൗദി അറേബ്യന്‍ വിദേശകാര്യ മന്ത്രാലയം സാക്ഷ്യപ്പെടുത്തിയ ഓഫര്‍ ലെറ്റര്‍ ‍/ എംപ്ലോയ്‌മെന്റ് ലെറ്റര്‍ ഹാജരാക്കേണ്ടതാണ്.
വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളോടൊപ്പം വിദ്യാഭ്യാസേതര സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തി നല്‍കുന്നതാണ്.  കൂടുതല്‍ വിവരങ്ങള്‍ക്ക് 18004253939 എന്ന ടോള്‍ ഫ്രീ നമ്പറിലോ norkacertificates@gmail.com എന്ന ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണ്.
0091 880 20 12345 എന്ന നമ്പരില്‍ വിദേശത്തു നിന്നും മിസ്സ്ഡ് കോള്‍ സേവനവും ലഭ്യമാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദിയിൽ പ്രവാസികൾക്ക് ആശ്വാസം; ഫാക്ടറി തൊഴിലാളികളുടെ പ്രതിമാസ ലെവി റദ്ദാക്കി
യാത്രക്കാരെ വലച്ച് എയർ ഇന്ത്യ എക്സ്പ്രസ്; ദുബൈ- തിരുവനന്തപുരം വിമാന സർവീസ് വൈകിയത് മണിക്കൂറുകൾ