Asianet News MalayalamAsianet News Malayalam

വിദേശികൾക്ക്​ ഇപ്പോഴും സൗദി അറേബ്യ പറുദീസ: കഴിഞ്ഞ വർഷം മാത്രം അനുവദിച്ചത് പന്ത്രണ്ട്​ ലക്ഷത്തോളം വിസകള്‍

കഴിഞ്ഞ വർഷം 12ലക്ഷത്തോളം വിസകൾ അനുവദിച്ചെന്ന്​ സൗദി തൊഴിൽ സാമൂഹിക വികസന മന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു. തൊട്ടുമുമ്പത്തെ വാർഷിക കണക്കിനെ അപേക്ഷിച്ച്​ ഇത്​ ഇരട്ടിയാണ്​.

Saudi Arabia still remaining as a paradise for expatriate workers
Author
Riyadh Saudi Arabia, First Published Feb 10, 2020, 6:18 PM IST

റിയാദ്​: സ്വദേശിവത്​കരണം ശക്തമാകുേമ്പാഴും സൗദി അറേബ്യയിലേക്കുള്ള വിദേശ റിക്രൂട്ട്​മെൻറിൽ ഒരു കുറവുമില്ല. എന്നു മാത്രമല്ല, കൂടുകയാണ്​ താനും. സൗദി അറേബ്യ ഇപ്പോഴും വിദേശ തൊഴിലാളികൾക്ക്​ പറുദീസ തന്നെയാണെന്ന്​ വ്യക്തമാക്കുന്ന വിവരങ്ങളാണ്​ പുറത്തുവരുന്നത്​.

കഴിഞ്ഞ വർഷം 12ലക്ഷത്തോളം വിസകൾ അനുവദിച്ചെന്ന്​ സൗദി തൊഴിൽ സാമൂഹിക വികസന മന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു. തൊട്ടുമുമ്പത്തെ വാർഷിക കണക്കിനെ അപേക്ഷിച്ച്​ ഇത്​ ഇരട്ടിയാണ്​. 2018ൽ ആറ് ലക്ഷം തൊഴില്‍ വിസകളായിരുന്നു. പിറ്റേ വർഷം അത്​ നേരെ ഇരട്ടിയായി. വിവിധ മേഖലകളില്‍ സ്വദേശിവല്‍ക്കരണം ഊർജിതമായി നടപ്പാക്കുന്നതിനിടയിലും വിദേശരാജ്യങ്ങളില്‍ നിന്ന് തൊഴിലാളികളെ വന്‍തോതില്‍ റിക്രൂട്ട് ചെയ്യുന്നുണ്ടെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

സ്വകാര്യ മേഖലയില്‍ കഴിഞ്ഞ വര്‍ഷം മുന്നേകാല്‍ ലക്ഷത്തോളം (3,20,000) സ്വദേശികള്‍ക്ക് തൊഴില്‍ നേടാനായി. 2018​ന്റെ മൂന്നാം പാദത്തെ അപേക്ഷിച്ച് 2019ന്റെ മൂന്നാം പാദത്തില്‍ സ്വകാര്യമേഖലക്ക് മാത്രമായി രണ്ടര ലക്ഷത്തിലേറെ (2.61,000) വിസകളാണ് അധികമായി അനുവദിച്ചത്. 

Follow Us:
Download App:
  • android
  • ios