
റിയാദ്: കപ്പൽ തകർന്ന് ചെങ്കടലിൽ കുടുങ്ങിയ ഇന്ത്യൻ പൗരനുൾപ്പടെയുള്ള 10 ജീവനക്കാരെ സൗദി സേന രക്ഷപ്പെടുത്തി. ജിദ്ദക്ക് സമീപം ചെങ്കടലിൽ കുടുങ്ങിയ ഇന്ത്യൻ പൗരനെയും ഒമ്പത് സൗദി പൗരന്മാരെയുമാണ് സൗദി അതിർത്തി സുരക്ഷാസേന രക്ഷപ്പെടുത്തിയത്.
അപ്രതീക്ഷിതമായി തകരാറിലായ കപ്പൽ നടുക്കടലിൽപ്പെട്ടതായി അതിർത്തി സേനക്ക് വിവരം ലഭിക്കുകയായിരുന്നു. ഉടൻ കടലിൽ തെരച്ചിൽ ആരംഭിക്കുകയും രക്ഷാപ്രവർത്തനം നടത്തുകയുമായിരുന്നു. രക്ഷപ്പെടുത്തി തീരത്തേക്ക് കൊണ്ടുവന്ന് പ്രാഥമിക ചികിത്സ നൽകി. സമുദ്ര സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കാനും യാത്രക്ക് മുമ്പ് കപ്പലിെൻറ സുരക്ഷ ഉറപ്പാക്കാനും മക്ക, മദീന, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും മറ്റ് ഭാഗങ്ങളിൽ 994 എന്ന നമ്പറിലും അടിയന്തര സാഹചര്യങ്ങളിൽ സഹായം തേടാനും ബോർഡർ ഗാർഡ് ജനറൽ ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.
ᐧ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ