
റിയാദ്: സൗദി അറേബ്യയില്‍ വ്യാജ ഇന്ധനം വില്‍പ്പന നടത്തിയ സൗദി പൗരനായ ഗ്യാസ് സ്റ്റേഷന്‍ ഉടമ പിടിയില്‍. സൗദി വാണിജ്യ മന്ത്രാലയമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വാണിജ്യ വഞ്ചന നിയമം ലംഘിച്ച ഇയാളെ ജിസാന്‍ മേഖലയിലെ ക്രിമിനല്‍ കോടതി വിധിക്ക് ശേഷമാണ് അറസ്റ്റ് ചെയ്തത്.
ജിസാന്‍ മേഖലയിലെ ക്രിമിനല്‍ കോടതി പ്രതിക്കെതിരെ പിഴ വിധിച്ചിട്ടുണ്ട്. തനിക്കെതിരെ പുറപ്പെടുവിച്ച വിധി ഇയാള്‍ സ്വന്തം ചെലവില്‍ രണ്ടു പത്രങ്ങളില്‍ പ്രസിദ്ധീകരിക്കാനും ഉത്തരവിട്ടിട്ടുണ്ട്. പരിശോധനയില്‍ ഇന്ധനത്തില്‍ മറ്റ് വസ്തുക്കള്‍ കലര്‍ത്തുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെടുത്തത്. വാണിജ്യ വിരുദ്ധ തട്ടിപ്പിന് രണ്ടു ദശലക്ഷം റിയാല്‍ വരെ പിഴയോ മൂന്നു വര്‍ഷം തടവും അല്ലെങ്കില്‍ രണ്ടും കൂടിയോ ആണ് ശിക്ഷയായി ലഭിക്കുക. ഇതിന് പുറമെ നിയമലംഘകരെ അപകീര്‍ത്തിപ്പെടുത്തുന്നതിനും സൗദി പൗരന്മാര്‍ അല്ലാത്തവരെ രാജ്യത്ത് നിന്ന് നാടുകടത്തുന്നതിനും വ്യവസ്ഥയുണ്ട്.
അതിവേഗ റോഡ് മുറിച്ചുകടന്ന മലയാളിക്ക് പിഴ
ഒമാന്‍ ഉള്‍ക്കടലില്‍ സൗദി നാവികസേന മയക്കുമരുന്ന് പിടികൂടി
റിയാദ്: ഒമാന്‍ ഉള്‍ക്കടലില്‍ മയക്കുമരുന്ന് കടത്തുകയായിരുന്ന ബോട്ട് സൗദി റോയല്‍ നാവിക സേനയുടെ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് പിന്തുടര്‍ന്ന് പിടികൂടി. ബോട്ട് തടഞ്ഞുനിര്‍ത്തി നടത്തിയ പരിശോധനയില്‍ 3,330 കിലോ ഹഷീഷും ഹെറോയിനും പിടിച്ചെടുത്തു.
രണ്ടു കോടിയിലേറെ ഡോളര്‍ മൂല്യം കണക്കാക്കുന്ന മയക്കുമരുന്ന് ശേഖരമാണ് പിടികൂടിയത്. 2018 മുതല്‍ കടലില്‍ പെട്രോളിങ് നടത്തുന്ന ടാസ്‌ക് ഫോഴ്‌സ് ഇതിന് മുമ്പും നിരവധി മയക്കുമരുന്ന് കടത്ത് ശ്രമങ്ങളെ പരാജയപ്പെടുത്തിയിട്ടുണ്ട്. 2020 ഒക്ടോബറില്‍ നടത്തിയ ആദ്യ ഓപ്പറേഷനില്‍ 450 കിലോയിലേറെ ക്രിസ്റ്റല്‍ മെത്ത് എന്നറിയപ്പെടുന്ന മയക്കുമരുന്ന് പിടികൂടിയിരുന്നു. അതെവര്‍ഷം നവംബറില്‍ രണ്ടു ഓപ്പറേഷനുകള്‍ കൂടി നടത്തി.
മൂന്നു ബോട്ടുകളില്‍ ഒമാനിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച 21 വിദേശികള്‍ പിടിയിലായി
ആദ്യ ഓപ്പറേഷനില്‍ ബോട്ട് തടഞ്ഞുനിര്‍ത്തി 1,579 കിലോ ഹഷീഷും രണ്ടാമത്തെ ഓപ്പറേഷനില്‍ ബോട്ടില്‍ നിന്ന് 456 കിലോ ഫെറ്റാമൈനും 364 കിലോ ഹെറോയിനും പിടികൂടി. ഡിസംബറിലും അറബിക്കടലില്‍ രണ്ടു മയക്കുമരുന്ന് വേട്ടകള്‍ നടത്തി. ആദ്യ ഓപ്പറേഷനില്‍ 910 കിലോ ഹഷീഷും രണ്ടാമത്തെ ഓപ്പറേഷനില്‍ 182 കിലോ ഫെറ്റാമൈനും 272 കിലോ ഹെറോയിനും പിടികൂടി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ