അനുവാദമില്ലാത്ത ഭാഗത്തുകൂടി റോഡ് മുറിച്ചു നടക്കുന്നത് ട്രാഫിക് നിയമ ലംഘനമാണ്. 1,000 റിയാല്‍ മുതല് 2,000 റിയാല്‍ വരെയാണ് പിഴ ചുമത്തും.
റിയാദ്: അനുവാദമില്ലാത്ത ഭാഗത്തുകൂടി അതിവേഗ റോഡ് മുറിച്ചുകടന്നാല്‍ പിഴ. സൗദി കിഴക്കന്‍ പ്രവിശ്യയിലെ ഒരു എക്‌സ്പ്രസ് വേയില്‍ ഇത്തരത്തില്‍ കുറുകെ കടന്ന മലയാളിക്ക് പിഴ ചുമത്തി. അതിവേഗ റോഡില്‍ നിശ്ചിത ക്രോസിങ്ങിലൂടെയല്ലാതെ റോഡ് മുറിച്ച് കടന്നതിനാണ് മലയാളിക്ക് 1,100 റിയാല്‍ പിഴ ലഭിച്ചത്.
ഇങ്ങനെ അനുവാദമില്ലാത്ത ഭാഗത്തുകൂടി റോഡ് മുറിച്ചു നടക്കുന്നത് ട്രാഫിക് നിയമ ലംഘനമാണ്. 1,000 റിയാല്‍ മുതല് 2,000 റിയാല്‍ വരെയാണ് പിഴ ചുമത്തും. മറ്റ് റോഡുകളില്‍ അനുവാദമില്ലാത്ത സ്ഥലത്തുകൂടി കടന്നുപോയാല്‍ 100 റിയാല്‍ മുതല് 150 റിയാല്‍ വരെയും പിഴ ചുമത്തും.
(പ്രതീകാത്മക ചിത്രം)
മലയാളി നഴ്‌സ് ഗള്‍ഫിലും ഭര്‍തൃപിതാവ് നാട്ടിലും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചു
സൗദി അറേബ്യയിൽ വൻ മയക്കുമരുന്ന് വേട്ട; എട്ട് പ്രവാസികൾ പിടിയിൽ
റിയാദ്: സൗദി അറേബ്യയിൽ അടുത്തകാലത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയില്‍ എട്ടു പ്രവാസികളെ പിടികൂടി. ഒരു ബില്യൺ ഡോളർ വരെ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടികൂടിയത്. റിയാദിലെ ഒരു വെയർഹൗസിൽ നടത്തിയ റെയ്ഡിൽ 47 ദശലക്ഷം ആംഫെറ്റാമൈൻ ഗുളികകൾ അധികൃതർ കണ്ടെത്തിയതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
രാജ്യാന്തര മാർക്കറ്റിൽ ഇവയ്ക്ക് 470 മില്യൺ മുതൽ ഒരു ബില്യൺ ഡോളർ വരെ വിലയുണ്ട്. രാജ്യത്ത് ഇത്തരത്തിൽ അറിയപ്പെടുന്ന ഏറ്റവും വലിയ കള്ളക്കടത്ത് ശ്രമമാണിതെന്നും എസ്.പി.എ വ്യക്തമാക്കി. ആറ് സിറിയക്കാരെയും രണ്ട് പാകിസ്ഥാനികളെയും പിടികൂടിയതായി അധികൃതർ അറിയിച്ചു. റെയ്ഡിനെ തുടർന്ന് സൗദി പബ്ലിക് പ്രോസിക്യൂട്ടർ തുടർ അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
ഒമാന്‍ ഉള്‍ക്കടലില്‍ സൗദി നാവികസേന മയക്കുമരുന്ന് പിടികൂടി
മലയാളി നഴ്‌സ് ഗള്‍ഫിലും ഭര്‍തൃപിതാവ് നാട്ടിലും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചു
റിയാദ്: മലയാളി നഴ്‌സ് സൗദി അറേബ്യയിലും ഭര്‍തൃപിതാവ് നാട്ടിലും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചു. കൊല്ലം ആയൂര്‍ വയക്കല്‍ സ്വദേശിനി ലിനി വര്‍ഗീസ് (43) അസീര്‍ പ്രവിശ്യയിലെ ദഹ്‌റാന്‍ ജുനുബിലാണ് മരിച്ചത്. ഇവിടെ ജനറല്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായിരുന്നു. 20 വര്‍ഷത്തോളമായി സൗദിയില്‍ പ്രവാസിയാണ്.
നാട്ടില്‍നിന്ന് ഭര്‍തൃപിതാവിന്റെ മരണവിവരം അറിയിക്കാന്‍ ബന്ധുക്കള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും കിട്ടാത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകരെ വിളിച്ച് അന്വേഷിക്കാന്‍ ഏല്‍പിക്കുകയായിരുന്നു. ഇവര്‍ റൂമില്‍ എത്തിയപ്പോള്‍ അബോധാവസ്ഥയില്‍ ആയിരുന്ന ലിനിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. റെജി ചാക്കോയാണ് ഭര്‍ത്താവ്. രണ്ട് മക്കളുണ്ട്. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് കുറ്റിച്ചലിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.
