തണുപ്പ് കാലത്ത് ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തണം; പ്രത്യേക നിര്‍ദേശങ്ങളുമായി സൗദി മന്ത്രാലയം

Published : Dec 28, 2022, 10:40 PM IST
തണുപ്പ് കാലത്ത് ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തണം; പ്രത്യേക നിര്‍ദേശങ്ങളുമായി സൗദി മന്ത്രാലയം

Synopsis

ശൈത്യകാലത്ത് ചിലർ വെള്ളം കുടിക്കാൻ മറക്കാറുണ്ട്. എന്നാൽ ശരീരത്തിന് ആവശ്യമായ വെള്ളം എല്ലാ ദിവസവും നൽകണമെന്ന് മന്ത്രാലയം ഓർമിപ്പിച്ചു. ആസ്തമ രോഗികൾ ആരോഗ്യ നിർദേശങ്ങൾ പാലിക്കണമെന്ന് റിയാദ് ഹെൽത്ത് ക്ലസ്റ്റർ ആവശ്യപ്പെട്ടു. 

റിയാദ്: തണുപ്പുകാലത്ത് ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. അടച്ചിട്ട സ്ഥലങ്ങളിൽ കരി കത്തിക്കുന്നത് ഒഴിവാക്കുക, നന്നായി വെള്ളം കുടിക്കുക, വ്യായാമം ചെയ്യുക, നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുക എന്നീ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. 

ശൈത്യകാലത്ത് ചിലർ വെള്ളം കുടിക്കാൻ മറക്കാറുണ്ട്. എന്നാൽ ശരീരത്തിന് ആവശ്യമായ വെള്ളം എല്ലാ ദിവസവും നൽകണമെന്ന് മന്ത്രാലയം ഓർമിപ്പിച്ചു. ആസ്തമ രോഗികൾ ആരോഗ്യ നിർദേശങ്ങൾ പാലിക്കണമെന്ന് റിയാദ് ഹെൽത്ത് ക്ലസ്റ്റർ ആവശ്യപ്പെട്ടു. ആരോഗ്യനിലയും ആസ്തമ നിയന്ത്രണത്തിന്റെ അളവും നിയന്ത്രിക്കാൻ പതിവായി ഡോക്ടറെ സന്ദർശിക്കണം. ഡോക്ടർമാർ കുറിച്ചുതന്ന മരുന്നുകൾ കൃത്യമായി ഉപയോഗിക്കണം. അലർജിയുണ്ടാക്കുന്ന അവസ്ഥകളിൽനിന്ന് വിട്ടുനിൽക്കണം. നെബുലൈസർ പോലുള്ളവ ശരിയായി ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. അലർജിക്ക് കാരണമാകുന്ന ഭക്ഷണങ്ങളും മരുന്നുകളും ഒഴിവാക്കുക. മാനസിക സംഘർഷങ്ങൾ പരമാവധി കുറക്കുക. ഇൻഫ്ലുവൻസ വാക്സിൻ എടുക്കുക എന്നീ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്.

Read also: ആളുമാറി അക്കൗണ്ടിലെത്തിയ വന്‍തുക തിരിച്ചു കൊടുക്കാന്‍ വിസമ്മതിച്ചു; യുഎഇയില്‍ ഇന്ത്യക്കാരന് ശിക്ഷ

അതേസമയം സൗദി അറേബ്യയിൽ പലയിടങ്ങളിലും കൊടും ശൈത്യം തുടരുകയാണ് രാജ്യത്തിന്റെ വടക്കുപടിഞ്ഞാറുള്ള തബൂക്ക് മേഖലയിലെ അൽലൗസ് മല മഞ്ഞുവീഴ്ചയാൽ വെള്ളപുതച്ച കാഴ്ച സന്ദർശകർക്ക് കൗതുകമായി. സൗദിയുടെ വിവിധ മേഖലകൾ ശൈത്യത്തിന്റെ പിടിയിലമർന്നതോടെയാണ് അൽലൗസ് മലയുടെ ഉയരങ്ങളിൽ ചാറ്റൽ മഴയോടൊപ്പമുണ്ടായ മഞ്ഞുവീഴ്ചയുണ്ടായത്. ഒരോ വർഷവും ശൈത്യകാലത്ത് അൽലൗസ് മല മുകളിൽ മഞ്ഞുവീഴ്ചയുണ്ടാവുന്നത് പതിവാണ്.

ഈ സമയമാകുമ്പോൾ നിരവധി പേരാണ് മഞ്ഞുവീഴ്ചയുടെ കാഴ്ചകള്‍ കാണാനും തണുത്ത കാലാവസ്ഥ ആസ്വദിക്കാനും എത്താറുള്ളത്. ശൈത്യകാലത്തിന്റെ വരവ് അറിയിച്ച് ഞായറാഴ്ച മുതലാണ് പ്രദേശത്ത് മഞ്ഞുവീഴ്ച ആരംഭിച്ചത്. നിരവധി പേരാണ് മഞ്ഞുവീഴ്ച കാണാൻ പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ മലച്ചെരുവുകളിലെത്തിയത്. അവർ അൽലൗസ് മലയിലെ മഞ്ഞുവീഴ്ചയുടെ കാഴ്ചകൾ കാമറകളിൽ ഒപ്പിയെടുത്ത് സമൂഹമാധ്യങ്ങളിൽ പങ്കുവെച്ചു. മഞ്ഞുവീഴ്ചയുടെ വിവരമറിഞ്ഞ് പ്രദേശത്ത് ധാരാളം ആളുകളെത്തുമെന്നതിനാൽ മലകളിലേക്കുള്ള റോഡുകളിൽ സുരക്ഷ ഉറപ്പാക്കാനും സന്ദർശകർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകാനും സുരക്ഷ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ആവശ്യമായ മുൻകരുതലെടുക്കണമെന്ന് നിര്‍ദേശവും അധികൃതര്‍ നല്‍കിയിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്
ബിഗ് ടിക്കറ്റ് റേസ് വീക്കെൻഡിൽ നൽകിയത് 560,000 ദിർഹം സമ്മാനം