ചരക്കുലോറികൾക്ക് സൗദിയിൽ പ്രവേശിക്കാൻ നാല് നിബന്ധനകൾ ഏർപ്പെടുത്തി

Published : Sep 26, 2024, 06:40 PM IST
ചരക്കുലോറികൾക്ക് സൗദിയിൽ പ്രവേശിക്കാൻ നാല് നിബന്ധനകൾ ഏർപ്പെടുത്തി

Synopsis

സൗദിയിലേക്ക് വരുന്ന പുറത്തുനിന്നുള്ള ട്രക്കുകൾ രാജ്യത്തെ ഗതാഗത പ്രവർത്തനങ്ങൾ, നിയന്ത്രണങ്ങൾ, ആവശ്യകതകൾ എന്നിവ നിയന്ത്രിക്കുന്നതിനുള്ള സംവിധാനത്തെ അനുസരിക്കണമെന്നും അതോറിറ്റി വ്യക്തമാക്കി. (പ്രതീകാത്മക ചിത്രം)

റിയാദ്: പുറത്തുനിന്നുള്ള ചരക്കുലോറികൾ സൗദിയിൽ പ്രവേശിക്കുന്നതിനും രാജ്യത്തിനുള്ളിൽ ഓടുന്നതിനും ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റി നാല് നിബന്ധനകൾ നിശ്ചയിച്ചു. നിബന്ധനകൾ ചുവടെ പറയുന്നത് പ്രകാരമാണ്: 

1. രാജ്യത്തേക്ക് പ്രവേശിക്കുേമ്പാൾ bayan.logisti.sa പ്ലാറ്റ്ഫോം വഴി പെർമിറ്റ് നേടണം. 

2. ലോഡുമായി ലക്ഷ്യസ്ഥാനത്തെത്തിയ ശേഷം ആ സ്ഥലത്ത് നിന്നും തിരിച്ചുപോകുന്ന റൂട്ടിലെ മറ്റ് സ്ഥലങ്ങളിൽനിന്നും മാത്രമേ ചരക്ക് കയറ്റാവൂ. 

3. സൗദിയിലെ നഗരങ്ങൾക്കിടയിൽ ചരക്ക് നീക്കത്തിന് കരാറുകളിൽ ഏർപ്പെടാൻ പാടില്ല. അംഗീകൃത ഭാര പരിധികൾ പാലിക്കണം. 

4. ഗതാഗത നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴകൾ കരാതിർത്തി പോസ്റ്റുകൾ വഴി സൗദിയിൽ പ്രവേശിക്കുന്നതിനും പുറത്തുപോകുന്നതിനും മുമ്പായി അടച്ചിരിക്കണം.

സൗദിയിലേക്ക് വരുന്ന പുറത്തുനിന്നുള്ള ട്രക്കുകൾ രാജ്യത്തെ ഗതാഗത പ്രവർത്തനങ്ങൾ, നിയന്ത്രണങ്ങൾ, ആവശ്യകതകൾ എന്നിവ നിയന്ത്രിക്കുന്നതിനുള്ള സംവിധാനത്തെ അനുസരിക്കണമെന്നും അതോറിറ്റി വ്യക്തമാക്കി. ഗതാഗത സേവനങ്ങളുടെ സുരക്ഷാ നിലവാരം ഉയർത്തുന്നതിനും പൊതുനിരത്തുകളും അടിസ്ഥാന സൗകര്യങ്ങളും പരിപാലിക്കുന്നതിനും ലോജിസ്റ്റിക് മേഖലയിൽ പാരിസ്ഥിതിക സുസ്ഥിരത കൈവരിക്കുന്നതിനുമുള്ള സംഭാവനക്ക് പുറമേയാണിതെന്നും അതോറിറ്റി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മഴയും കാറ്റും മൂലം നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ കയറിനിന്നു; റാസൽഖൈമയിൽ കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവ് മരിച്ചു
ദേശീയ ദിനം വിപുലമായി ആഘോഷിച്ച് ഖത്തർ