ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട യുവാവിന്റെ വധശിക്ഷ നടപ്പാക്കി

Published : Mar 16, 2023, 10:36 PM ISTUpdated : Mar 16, 2023, 10:37 PM IST
ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട യുവാവിന്റെ വധശിക്ഷ നടപ്പാക്കി

Synopsis

സുരക്ഷാ ഉദ്യോഗസ്ഥരെ വധിക്കണമെന്ന ലക്ഷ്യത്തോടെ ഇയാള്‍ ഒരു സെക്യൂരിറ്റി ചെക്ക് പോയിന്റിന് നേരെ വെടിവെച്ചു. ഈ സംഭവത്തില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റിരുന്നു. 

റിയാദ്: ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് പിടിയിലായ യുവാവിന്റെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ. ഇബ്രാഹിം ബിന്‍ അബാദ് ദഹ്‍ലി എന്ന സൗദി പൗരന്റെ വധശിക്ഷയാണ് വ്യാഴാഴ്ച നടപ്പാക്കിയതെന്ന് രാജ്യത്തെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇയാള്‍ ഒരു ഭീകര സംഘടനയുമായി ചേര്‍ന്ന പ്രവര്‍ത്തിച്ചുവെന്നും സൗദി അറേബ്യയ്ക്ക് അകത്തും പുറത്തുമുള്ള ഭീകരപ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുകയും ചെയ്‍തുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

സുരക്ഷാ ഉദ്യോഗസ്ഥരെ വധിക്കണമെന്ന ലക്ഷ്യത്തോടെ ഇയാള്‍ ഒരു സെക്യൂരിറ്റി ചെക്ക് പോയിന്റിന് നേരെ വെടിവെച്ചു. ഈ സംഭവത്തില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റിരുന്നു. പിന്നീട് അറസ്റ്റിലായ പ്രതിയെ ക്രിമിനല്‍ കോടതിയില്‍ വിചാരണ ചെയ്യുകയും കുറ്റകൃത്യങ്ങള്‍ തെളിയിക്കാനാവശ്യമായ തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വധശിക്ഷയ്ക്ക് വിധിക്കുകയുമായിരുന്നു. അപ്പീല്‍ കോടതിയും സുപ്രീം കോടതിയും പിന്നീട് ഈ ശിക്ഷാ വിധി ശരിവെച്ചു. തുടര്‍ന്ന് ശിക്ഷ നടപ്പാക്കാന്‍ സൗദി റോയല്‍ കോര്‍ട്ടില്‍ നിന്നുള്ള ഉത്തരവ് കൂടി ലഭിച്ചതോടെയാണ് വ്യാഴാഴ്ച മക്ക പ്രവിശ്യയില്‍ വെച്ച് വധശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Read also: യാചകന്റെ കൃത്രിമ കാലിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത് മൂന്ന് ലക്ഷം ദിര്‍ഹം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

രഹസ്യ വിവരം ലഭിച്ചു, താമസസ്ഥലത്ത് റെയ്ഡ്; പിടിച്ചെടുത്തത് ഹെറോയിനും മെത്താംഫെറ്റാമൈനും ഉൾപ്പെടെ ഏഴ് കിലോ ലഹരിമരുന്ന്
റിയാദിലെ ദീർഘകാല പ്രവാസിയും സാമൂഹിക പ്രവർത്തകനുമായ മലയാളി നാട്ടിൽ നിര്യാതനായി