വിസ ഇളവുകള്‍ ലഭിക്കുന്നത് ആര്‍ക്കെല്ലാം? വിശദമാക്കി സൗദി ജവാസത്ത്

By Web TeamFirst Published Jul 10, 2020, 5:25 PM IST
Highlights

റീ എന്‍ട്രി വിസയുള്ളവരും ഇഖാമ കാലാവധിയുള്ളവരും രാജ്യത്തേക്ക് തിരിച്ചു വരാന്‍ കഴിയാത്തവരുമായവര്‍ക്ക് ഇളവ് ലഭിക്കും.

റിയാദ്: കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ച വിസ ഇളവുകള്‍ ബാധകമാകുന്നത് ആര്‍ക്കാണെന്ന് വിശദമാക്കി സൗദി ജവാസത്ത്. റീ എന്‍ട്രി വിസയുള്ളവരും ഇഖാമ കാലാവധിയുള്ളവരും രാജ്യത്തേക്ക് തിരിച്ചു വരാന്‍ കഴിയാത്തവരുമായവര്‍ക്ക് ഇളവ് ലഭിക്കും.

ഇഖാമ, വിസ എന്നിവയുടെ കാലാവധി കഴിയുകയും തിരിച്ചുവരാനാകാതെ രാജ്യത്തിന് പുറത്ത് കുടുങ്ങുകയും ചെയ്തവര്‍ക്കും രാജ്യത്തിനകത്ത് എക്സിറ്റ്, റീ എന്‍ട്രി വിസ അടിച്ച ശേഷം ഉപയോഗിക്കാന്‍ കഴിയാതിരുന്നവര്‍ക്കും സന്ദര്‍ശക വിസയിലെത്തി തിരിച്ചുപോകാന്‍ കഴിയാത്തവര്‍ക്കും ഇളവ് ലഭിക്കുമെന്ന് പാസ്പോര്‍ട്ട് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സുലൈമാന്‍ അല്‍യഹ്‍യ വ്യക്തമാക്കി. വിസ ഇളവ് ലഭിക്കാന്‍ അബ്ഷിര്‍ പോര്‍ട്ടല്‍ വഴി അപേക്ഷ നല്‍കണം.  

കൊവിഡ് രോഗികളെ പരിചരിക്കുന്നതിനിടെ രോഗം ബാധിച്ചു മരിച്ചു; ആദരവായി ആശുപത്രിക്ക് നഴ്സിന്‍റെ പേര് നല്‍കി സൗദി

ഐസിഎ പെര്‍മിറ്റ് ലഭിക്കുന്നതെങ്ങനെ? യുഎഇയിലേക്ക് മടങ്ങുന്ന പ്രവാസികള്‍ നിര്‍ബന്ധമായും അറിയേണ്ട വിവരങ്ങള്‍

click me!