
അല്‍കോബാര്‍: സൗദി കെഎംസിസി (Saudi KMCC) സാമൂഹ്യ സുരക്ഷാ പദ്ധതി 2022 കാമ്പയിന്റെ ഭാഗമായി കിഴക്കന്‍ പ്രവിശ്യാ കെഎംസിസി സംഘടിപ്പിച്ച സാമൂഹ്യ സുരക്ഷാ പദ്ധതി (Social security project) സമ്മേളനം അല്‍കോബാറില്‍ നടന്നു. പ്രവിശ്യാ കെ.എം.സി.സി പ്രസിഡണ്ട് മുഹമ്മദ് കുട്ടി കോഡൂര്‍ അധ്യക്ഷത വഹിച്ച സമ്മേളനം നാഷണല്‍ സെക്രട്ടേറിയേറ്റംഗം സുലൈമാന്‍ കൂലെരി ഉദ്ഘാടനം ചെയ്തു.
വിശാല കാഴ്ചപ്പാടോടെ സൗദി കെ.എം.സി.സി നടപ്പാക്കി വരുന്ന സുരക്ഷാ പദ്ധതി തുല്യതയില്ലാത്തതാണെന്ന് ചടങ്ങില്‍ സംസാരിച്ച കെ.പി.സി.സി നിര്‍വ്വാഹക സമിതിയംഗം അഹമദ് പുളിക്കല്‍, ദമ്മാം മീഡിയ ഫോറം പ്രസിഡണ്ട് സാജിദ് ആറാട്ടുപുഴ, സാമൂഹ്യ പ്രവര്‍ത്തകന്‍ ഷാജി മതിലകം എന്നിവര്‍ അഭിപ്രായപ്പെട്ടു. നൂറു കണക്കിന് പേരുടെ ബന്ധുക്കള്‍ക്ക് മരണാനന്തര ആനുകൂല്യങ്ങളും മാരക രോഗം ബാധിച്ച് അവശതയനുഭാവിക്കുന്ന ആയിരത്തോളം പേര്‍ക്ക് ചികിത്സാ സഹായങ്ങളും നല്‍കി ശ്രദ്ധ നേടിയ ഈ പദ്ധതിയില്‍ ചേരാന്‍ ഡിസംബര്‍ 15 വരെയുള്ള സാമൂഹ്യ സുരക്ഷാ പദ്ധതി കാമ്പയിന്‍ കാലയളവിനുള്ളില്‍ സൗകര്യമുണ്ടെന്ന് സുരക്ഷാ സമിതി അംഗം മാലിക്ക് മക്ബൂല്‍ മുഖ്യ പ്രഭാഷണത്തില്‍ അറിയിച്ചു,
പ്രവിശ്യയിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരായ യു.എ റഹീം, ഇ.എം കബീര്‍, മുജീബ് കളത്തില്‍, സുബൈര്‍ ഉദിനൂര്‍, മഞ്ചു മണിക്കുട്ടന്‍, മണിക്കുട്ടന്‍ പത്മനാഭന്‍, സലാം ജാംജൂം, എ.കെ ഷാജഹാന്‍, ഷബീര്‍ ചാത്തമംഗലം, സിറാജ് ആലുവ, ശബ്നാ നജീബ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കാദര്‍ മാസ്റ്റര്‍ വാണിയമ്പലം സ്വാഗതവും സി. പി ശരീഫ് നന്ദിയും പറഞ്ഞു. ബഷീര്‍ ബാഖവി ഖിറാഅത്ത് നടത്തി.
പ്രവിശ്യാ കെ.എം.സിസി ഭാരവാഹികളായ അസീസ് എരുവാട്ടി, സലീം പാണമ്പ്ര, സിദ്ധീഖ് പാണ്ടികശാല, ഹമീദ് വടകര, സലീം അരീക്കാട്, നൗഷാദ് തിരുവനന്തപുരം, മുഷ്താഖ് പേങ്ങാട്, വിവിധ ജില്ലാ സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ നജീബ് ചീക്കിലോട്, റഹ്മാന്‍ കാരയാട്, ശംസുദ്ധീന്‍ പള്ളിയാളി, ഉമ്മര്‍ ഓമശ്ശേരി, മുഹമ്മദ് കുട്ടി താനൂര്‍, കെരീം വേങ്ങര, ഖാദര്‍ അണങ്കൂര്‍, നജീബ് കായ്കൂല്‍, ജമാല്‍ മീനങ്ങാടി, നാസര്‍ ചാലിയം, ഹുസൈന്‍ എ.ആര്‍ നഗര്‍, റാഫി പട്ടാമ്പി, അഫ്സല്‍ വടക്കേക്കാട്, സാദിക്ക് ഖാദര്‍ എറണാകുളം, എ.ആര്‍ സലാം ആലപ്പുഴ,ആഷിഖ് സുബൈര്‍ കുട്ടി, മാഹിന്‍ വിഴിഞ്ഞം, എന്നിവര്‍ നേതൃത്വം നല്‍കി
.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam