പ്രവാസി മലയാളി യുവാവ് താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചു

Published : Nov 06, 2021, 08:07 PM IST
പ്രവാസി മലയാളി യുവാവ് താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചു

Synopsis

മലയാളി യുവാവ് സൗദി അറേബ്യയിലെ താമസ സ്ഥലത്തുവെച്ച് ഹൃദയാഘാതം മൂലം മരിച്ചു.

റിയാദ്: എറണാകുളം സ്വദേശി റിയാദിലെ (Riyadh, Saudi Arabia) താമസസ്ഥലത്ത് ഹൃദയാഘാതം (Cardiac arrest) മൂലം മരിച്ചു. പെരുമ്പാവൂർ മുടിക്കൽ സ്വദേശി കുറുപ്പശ്ശേരി വീട്ടിൽ ഷാജഹാന്റെ മകൻ ബാസിൽ ഷാജഹാനാണ് (24) റിയാദിലെ ബദീഅയില്‍ മരിച്ചത്.

കഴിഞ്ഞ മൂന്നു വർഷമായി ബദീഅയിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ശനിയാഴ്ച പുലർച്ചെ നാലിന് താമസസ്ഥലത്തുവെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും മരണം സംഭവിക്കുകയുമായിരുന്നു. മാതാവ്: സീനത്ത്, സഹോദരൻ: മുഹമ്മദ്. മൃതദേഹം ശുമൈസി മോർച്ചറിയിലേക്ക് മാറ്റി. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളുമായി പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ പ്രവർത്തകർ രംഗത്തുണ്ട്.


റിയാദ്: ദക്ഷിണ സൗദിയിൽ (Saudi Arabia) കാറുകൾ കൂട്ടിയിടിച്ച് രണ്ട് മരണം. അസീർ (Asir) പ്രവിശ്യയിലെ മഹായിൽ അസീർ - റഹ്ലത് ഖനാ റോഡിൽ നാലു കാറുകൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത് (Road accident). രണ്ടു പേർ തൽക്ഷണം മരിച്ചു. ആറു പേർക്ക് പരിക്കേറ്റു. 

സുരക്ഷാ വകുപ്പുകളും റെഡ് ക്രസന്റ് സൊസൈറ്റി പ്രവർത്തകരും രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ മഹായിൽ അസീർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ ഇതേ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റ ആറു പേരും ഒരു കുടുംബത്തിൽ പെട്ടവരാണ്. ദമ്പതികൾക്കും നാലു മക്കൾക്കുമാണ് പരിക്കേറ്റതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. അപകടത്തെ തുടർന്ന് റോഡിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. അപകടത്തിൽ പെട്ട വാഹനങ്ങൾ നീക്കം ചെയ്‍താണ് റോഡിൽ സുരക്ഷാ വകുപ്പുകൾ ഗതാഗതം പുനഃസ്ഥാപിച്ചത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹാജർ രേഖപ്പെടുത്തുന്നതിൽ സംശയം, ചുരുളഴിഞ്ഞത് വൻ കൃത്രിമം, സിലിക്കൺ വിരലടയാളം ഉപയോഗിച്ച് തട്ടിപ്പ്, പ്രവാസികളടക്കം പിടിയിൽ
വീട്ടുജോലിക്കാർക്കുള്ള ശമ്പളം ഇനി ബാങ്ക് വഴി മാത്രം, ജനുവരി ഒന്ന് മുതൽ സൗദിയിൽ നിയമം പ്രാബല്യത്തിൽ