Latest Videos

ഹാജിമാര്‍ക്ക് നല്‍കിയ ബാഗില്‍ 'ആന്ത്രാക്സ്' എന്ന് രേഖപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം

By Web TeamFirst Published Aug 20, 2019, 8:20 PM IST
Highlights

ഹജ്ജിലെ ചടങ്ങുകളിലൊന്നാണ് പിശാചിന്റെ പ്രതീകാത്മക സ്തൂപത്തിന് നേരെയുള്ള കല്ലേറ്. ഇതിനായി തീര്‍ത്ഥാടകര്‍ക്ക് നല്‍കിയ കല്ലുകള്‍ നിറച്ച ബാഗിലാണ് 'ആന്ത്രാക്സ്‍' എന്ന് രേഖപ്പെടുത്തിയിരുന്നത്. 

മക്ക: ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നല്‍കിയ ബാഗില്‍ 'അന്ത്രാക്സ്' എന്ന് രേഖപ്പെടുത്തിയ സംഭവത്തില്‍ സൗദി അധികൃതര്‍ അന്വേഷണം തുടങ്ങി. സംഭവത്തില്‍ കരാറുകാരനെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. അറബി വാചകം വിവര്‍ത്തനം ചെയ്തതില്‍ വന്ന പിഴവാണ് സംഭവത്തിന് പിന്നിലെന്നാണ് നിഗമനം.

ഹജ്ജിലെ ചടങ്ങുകളിലൊന്നാണ് പിശാചിന്റെ പ്രതീകാത്മക സ്തൂപത്തിന് നേരെയുള്ള കല്ലേറ്. ഇതിനായി തീര്‍ത്ഥാടകര്‍ക്ക് നല്‍കിയ കല്ലുകള്‍ നിറച്ച ബാഗിലാണ് 'ആന്ത്രാക്സ്‍' എന്ന് രേഖപ്പെടുത്തിയിരുന്നത്. കല്ലെറിയുന്ന സ്ഥലങ്ങള്‍ എന്ന് അര്‍ത്ഥം വരുന്ന 'ജംറാത്ത്' എന്ന അറബി വാക്ക് വിവര്‍ത്തനം ചെയ്തതില്‍ വന്ന പിഴവാണിതെന്നാണ് നിഗമനം. സംഭവത്തില്‍ കരാറുകാരനെതിരെ സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അന്വേഷണം തുടങ്ങി.

അമേരിക്കയില്‍ നിന്നുള്ള ഒരു മുസ്‍ലിം പണ്ഡിതന്‍ പിഴവ് ചൂണ്ടിക്കാട്ടുന്ന വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെയാണ് അധികൃതര്‍ അന്വേഷണം തുടങ്ങിയത്. ഈ ബാഗുമായി നാട്ടിലേക്ക് പോകുന്ന തീര്‍ത്ഥാടകര്‍ക്ക് വിമാനത്താവളങ്ങളിലെ പരിശോധനകള്‍ക്ക് ഉള്‍പ്പെടെ ഇത് പ്രയാസം സൃഷ്ടിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. അന്വേഷണം തുടങ്ങിയതിനൊപ്പം പിഴവ് എത്രയും വേഗം തിരുത്താനും അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്.

click me!