
റിയാദ്: തുര്‍ക്കിയില്‍ വെച്ച് രോഗ ബാധിതരായ സൗദി പൗരനെയും ഭാര്യയെയും പ്രത്യേക എയര്‍ ആംബുലന്‍സില്‍ സൗദി അറേബ്യയിലെത്തിച്ചു. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദേശപ്രകാരമായിരുന്നു അടിയന്തര ഇടപെടല്‍. തങ്ങളുടെ രണ്ട് പൗരന്മാര്‍ക്ക് വിദേശത്തു വെച്ച് അസുഖം ബാധിച്ച് ഗുരുതരാവസ്ഥയിലായെന്ന വിവരം ലഭിച്ചതിന് പിന്നാലെ സൗദി ഭരണകൂടം ഇസ്‍തംബൂളിലെ കോണ്‍സുലേറ്റുമായി ബന്ധപ്പെടുകയും സൗദി പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള എയര്‍ ആംബുലന്‍സ് അയച്ച് ഇവരെ രാജ്യത്ത് എത്തിക്കുകയുമായിരുന്നുവെന്ന് സൗദി പ്രസ് ഏജന്‍സി അറിയിച്ചു.
Read also: സൗദി അറേബ്യയില്‍ വ്യാഴാഴ്ച വരെ മഴ തുടരുമെന്ന് മുന്നറിയിപ്പ്; വെള്ളപ്പൊക്കത്തിനും സാധ്യത
സൗദിയിലെ ബസപകടത്തിൽ മരിച്ചത് പ്രവാസികള്‍; മലയാളി ബസ് ഡ്രൈവർക്ക് പരിക്ക്
റിയാദ്: വെള്ളിയാഴ്ച സൗദി ട്രാൻസ്പോർട്ട് കമ്പനി ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച രണ്ടുപേരെയും തിരിച്ചറിഞ്ഞു. തമിഴ്നാട്, ബംഗ്ലാദേശ് സ്വദേശികളായ ഇരുവരും യാത്രക്കാരാണ്. റിയാദ് നഗരത്തിൽനിന്ന് 50 കിലോമീറ്ററകലെ ദമ്മാം റോഡിൽ ചെക്ക്പോസ്റ്റിന് സമീപം അൽമആദിൻ പാലത്തോട് ചേർന്നായിരുന്നു അപകടം.
വെള്ളിയാഴ്ച രാത്രി 11-ന് യാത്രക്കാരുമായി റിയാദിൽനിന്ന് ദമ്മാമിലേക്ക് പുറപ്പെട്ട ബസ് കനത്ത മഴയെ തുടർന്ന് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. രണ്ട് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ബസ് ജീവനക്കാരും യാത്രക്കാരും ഉൾപ്പടെ ഒമ്പതുപേർക്കാണ് പരിക്കേറ്റത്. റെഡ് ക്രസൻറിെൻറ 10 ആംബുലൻസ് യൂനിറ്റുകൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയും പരിക്കേറ്റവരെയും മൃതദേഹങ്ങളെയും സമീപത്തെ ആശുപത്രികളിലേക്ക് മാറ്റുകയുമായിരുന്നു.
ബസ് ഡ്രൈവറായ സുഡാനി പൗരനും കോ-ഡ്രൈവറായ തിരുവനന്തപുരം സ്വദേശി മനോജും അടക്കമുള്ളവർക്കാണ് പരിക്കേറ്റിരുന്നത്. ഇതിൽ മനോജ് ഒഴികെ ബാക്കിയെല്ലാവരും പരിക്ക് ഭേദമായി ആശുപത്രി വിട്ടു. മനോജിെൻറ കാലിനാണ് പരിക്ക്. റിയാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
Read More - നിയമലംഘകരെ കണ്ടെത്താന്‍ പരിശോധന; സൗദിയിൽ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 14,253 പ്രവാസികള്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ