യുവതിയെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സൗദി യുവാവിന്റെ വധശിക്ഷ നടപ്പാക്കി

Published : Apr 20, 2024, 12:36 PM IST
യുവതിയെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സൗദി യുവാവിന്റെ വധശിക്ഷ നടപ്പാക്കി

Synopsis

വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ വാഹനമിടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.

റിയാദ്: സൗദി അറേബ്യയില്‍ യുവതിയെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ സൗദി യുവാവിന്റെ വധശിക്ഷ നടപ്പാക്കി. ബാസില്‍ ബിന്‍ സുഹൈല്‍ എന്ന യുവാവിന്റെ വധശിക്ഷയാണ് നടപ്പാക്കിയത്. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 

സൗദി യുവതി നുവൈര്‍ ബിന്‍ത് നാജിയാണ് കൊല്ലപ്പെട്ടത്. വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ വാഹനമിടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. മറ്റൊരാളുടെ ജീവന്‍ മനപ്പൂര്‍വ്വം ഹനിക്കുന്നത് രാജ്യസുരക്ഷയ്ക്ക് എതിരാണെന്ന് ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി. മനപ്പൂര്‍വ്വമുള്ള നരഹത്യയ്ക്ക് വധിശക്ഷയാണ് ശിക്ഷയായി നല്‍കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം ഓര്‍മ്മപ്പെടുത്തി. 

Read Also - എയർ ഇന്ത്യ ദുബൈ സർവീസ് നിർത്തി വെച്ചു, വിമാനത്താവളത്തിലെ നിയന്ത്രണങ്ങൾ നീട്ടി

സൗദിയിലെ മാധ്യമ പ്രവർത്തകർക്ക്​ തൊഴിൽ രജിസ്ട്രേഷൻ നിർബന്ധമാക്കി 

റിയാദ്​: സൗദിയിൽ മാധ്യപ്രവർത്തകർക്ക്​ തൊഴിൽ രജിസ്ട്രേഷൻ നിർബന്ധമാക്കി. ഇതിനുള്ള തീയതി ഏപ്രിൽ 30 ആയി ജനറൽ അതോറിറ്റി ഫോർ മീഡിയ റെഗുലേഷൻ നിർണയിച്ചു. മീഡിയ പ്ലാറ്റ്‌ഫോം വഴി രജിസ്റ്റർ ചെയ്യാൻ മാധ്യമരംഗത്ത് പ്രവർത്തിക്കുന്നവർ മുൻകൈയെടുക്കണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു. 

മാധ്യമ പ്രവർത്തകരുടെ അവകാശ സംരക്ഷണത്തെയും തൊഴിൽ പ്രകടനത്തെയും കഴിവുകളുടെ ശാക്തീകരണത്തെയും പ്രതിനിധീകരിക്കുന്നതാണ്​ തൊഴിൽ രജിസ്​ട്രേഷൻ. മാധ്യമ തൊഴിലുകളുടെ അവകാശങ്ങൾ സംരക്ഷിക്കാനും അതിലർപ്പെട്ടവരുടെ ഡാറ്റ രേഖപ്പെടുത്താനും പ്രത്യേക ഇവൻറുകൾ, വർക്​ഷാപ്പുകൾ, സെമിനാറുകൾ എന്നിവയിൽ മുൻഗണനാ ഹാജർ ഉൾപ്പെടെ നിരവധി നേട്ടങ്ങളിൽ നിന്ന് പ്രയോജനം നേടാനുമാണ് തൊഴിൽ രജിസ്ട്രേഷനിലൂടെ ലക്ഷ്യമിടുന്നതെന്ന് അതോറിറ്റി സൂചിപ്പിച്ചു. 

മാധ്യമ മേഖലയിലെ 50ലധികം പ്രൊഫഷനുകൾ രജിസ്​​ട്രേഷനിൽ ഉൾപ്പെടുന്നുണ്ടെന്നും അതോറിറ്റി അറിയിച്ചു. 2023 ഡിസംബർ ആദ്യത്തിലാണ്​ മീഡിയ റെഗുലേറ്ററി അതോറിറ്റി മാധ്യമ പ്രവർത്തകർക്കുള്ള​ തൊഴിൽ രജിസ്ട്രേഷൻ രണ്ടാം ഘട്ടം ആരംഭിച്ചത്​. മാധ്യമ മേഖലയിലെ എല്ലാവരും നിർബന്ധമായി രജിസ്​റ്റർ ചെയ്യാൻ വേണ്ടിയാണിത്​. 2024 ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് തൊഴിൽ രജിസ്റ്റർ ചെയ്യാൻ അതോറിറ്റി മാധ്യമ പ്രവർത്തകരോട് ആവശ്യപ്പെട്ടിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇറാൻ നേതൃത്വത്തിൽ വിള്ളൽ? യുദ്ധത്തിന്റെ ദിശയിലും നേതൃത്വത്തെ ചൊല്ലിയും ഭിന്നിപ്പെന്ന് സൂചന
​ഗൾഫിലെ സിബിഎസ്ഇ പരീക്ഷകൾ വീണ്ടും മാറ്റി, മാർച്ച് 12 മുതൽ 16 വരെ നടക്കാനിരുന്ന പരീക്ഷകൾ