109 ആസ്റ്റൺ മാർട്ടിൻ വാഹനങ്ങൾ തിരിച്ചുവിളിച്ചു, അറിയിച്ച് വാണിജ്യ മന്ത്രാലയം, കാരണം സസ്പെൻഷൻ തകരാർ

Published : Jul 29, 2026, 05:00 PM IST
Aston Martin car

Synopsis

റിയർ സസ്പെൻഷൻ സിസ്റ്റത്തിലെ ബോൾട്ടുകൾക്ക് തകരാർ കണ്ടെത്തിയതിനെ തുടർന്ന് സൗദി വാണിജ്യ മന്ത്രാലയം 109 ആസ്റ്റൺ മാർട്ടിൻ വാഹനങ്ങൾ തിരിച്ചുവിളിച്ചു. 2021 മുതൽ 2026 വരെയുള്ള DBX, DBX 707 മോഡലുകൾക്കാണ് ഈ നടപടി ബാധകമാകുന്നത്.

റിയാദ്: റിയർ സസ്പെൻഷൻ സിസ്റ്റത്തിലെ ബോൾട്ടുകൾക്കുള്ള തകരാറിനെത്തുടർന്ന് 109 ആസ്റ്റൺ മാർട്ടിൻ വാഹനങ്ങൾ സൗദി വാണിജ്യ മന്ത്രാലയം തിരിച്ചുവിളിച്ചു. 2021 മുതൽ 2026 വരെയുള്ള മോഡൽ വർഷങ്ങളിൽ പുറത്തിറങ്ങിയ ആസ്റ്റൺ മാർട്ടിൻ DBX, DBX 707 എന്നീ പതിപ്പുകൾക്കാണ് ഈ തിരിച്ചുവിളിക്കൽ ബാധകമാകുന്നത്.

സസ്പെൻഷൻ സിസ്റ്റത്തിെൻറ പിൻഭാഗത്തെ ലോവർ ആമിന് കേടുപാടുകൾ സംഭവിക്കാൻ ഈ സാങ്കേതിക തകരാർ കാരണമായേക്കാമെന്നും, ഇത് ഡ്രൈവിങ്ങിനിടെ വാഹനത്തിെൻറ നിയന്ത്രണം നഷ്ടപ്പെടുന്നതിനും വലിയ അപകടസാധ്യതകൾക്കും ഇടയാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഉടമസ്ഥർ തങ്ങളുടെ വാഹനം ഈ തിരിച്ചുവിളിക്കൽ നടപടിയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി Recalls.sa എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് സ്ഥിരീകരിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു.

തകരാറുള്ള വാഹനങ്ങൾക്ക് ആവശ്യമായ അറ്റകുറ്റപ്പണികൾ പൂർണമായും സൗജന്യമായി ചെയ്തുനൽകുന്നതിനായി, വാഹനത്തിെൻറ പ്രാദേശിക വിതരണക്കാരായ അൽ ഹാജ് ഹുസൈൻ അലി റെസ കമ്പനിയുമായി ബന്ധപ്പെടാനും ഉടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ തിരിച്ചുവിളിക്കൽ നടപടിയുടെ ഔദ്യോഗിക റെഫറൻസ് നമ്പർ 26039 ആണ്. ഉപഭോക്താക്കളുടെ സംശയങ്ങൾ ദൂരീകരിക്കുന്നതിനും അറ്റകുറ്റപ്പണികൾക്കായി മുൻകൂട്ടി സമയം ക്രമീകരിക്കുന്നതിനുമായി 8001189800 എന്ന ടോൾ-ഫ്രീ നമ്പറും വിതരണക്കാർ സജ്ജമാക്കിയിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ലൈസൻസില്ല, മാനദണ്ഡങ്ങൾ ലംഘിച്ചു, കണ്ടെത്തിയത് 490 നിയമലംഘനങ്ങൾ, റിയാദിൽ മൂന്ന് വാട്ടർ ഫില്ലിങ് സ്റ്റേഷനുകൾ പൂട്ടി
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ലഗേജിൽ കരുതാൻ പാടില്ലാത്ത സാധനങ്ങൾ ഇവയാണ്, നിയമം ലംഘിച്ചാൽ പണി കിട്ടും