സൗദി അറേബ്യയില്‍ ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത് 1,782 തൊഴില്‍ നിയമലംഘനങ്ങള്‍

By Web TeamFirst Published Apr 5, 2021, 8:58 AM IST
Highlights

1,782  തൊഴില്‍ നിയമലംഘനങ്ങള്‍ക്ക് പുറമെ 186 ആരോഗ്യ മുന്‍കരുതല്‍ നടപടി ലംഘനങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  

റിയാദ്: സൗദി അറേബ്യയില്‍ ഒരാഴ്ചക്കുള്ളില്‍ 1,782 നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. മാനവവിഭവ ശേഷി, സാമൂഹിക വികസന മന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയത്.

മാര്‍ച്ച് 25 മുതല്‍ 31 വരെയുള്ള കാലയളവിലെ കണക്കുകളാണിത്. സ്വകാര്യ മേഖലയില്‍ തൊഴില്‍ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ കഴിഞ്ഞയാഴ്ച 17,050 പരിശോധനകള്‍ നടത്തിയതിലാണ് ഇത്രയും ചട്ടലംഘനങ്ങള്‍ കണ്ടെത്തിയത്. വിവിധ മാധ്യമങ്ങള്‍ വഴി മന്ത്രാലയത്തിന് 1,004 റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അവയും പരിശോധനാ പരിധിയില്‍പ്പെടുത്തി. 1,782 തൊഴില്‍ നിയമലംഘനങ്ങള്‍ക്ക് പുറമെ 186 ആരോഗ്യ മുന്‍കരുതല്‍ നടപടി ലംഘനങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  2,145 സ്ഥാപന ഉടമകള്‍ക്ക് താക്കീത് നല്‍കിയതായി മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. 

click me!